'താന്‍ അവനെ ഇഷ്ടപ്പെടേണ്ട കാര്യമില്ല'; മകളുടെ കാമുകനെക്കുറിച്ച് ഒബാമ

  • 20/12/2020

അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ കുടുംബവുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ പലപ്പോഴും വലിയ വാര്‍ത്തയാകാറുണ്ട്. ഇപ്പോള്‍ അദ്ദേഹം ഒരു അഭിമുഖത്തില്‍ മകളുടെ കാമുകനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഏറെ ചര്‍ച്ചായായിരിക്കുന്നത്. തന്റെ മൂത്ത മകള്‍ മാലിയയുടെ കാമുകന്‍ ഒരു ബ്രിട്ടാഷുകാരനാണെന്നും എന്നാല്‍ മകളുടെ കാമുകനെ താന്‍ ഇഷ്ടപ്പെടേണ്ടകാര്യമില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. 

മകളുടെ കാമുകന്‍ ഒരു നല്ലകുട്ടിയാണ്. കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ കുറച്ച് ദിവസം തങ്ങളുടെ കുടുംബത്തോടൊപ്പം അവന്‍ ഉണ്ടായിരുന്നു എന്നും അദ്ദേഹം പറയുന്നു. വിസപ്രശ്‌നങ്ങള്‍ കാരണവും ജോലി കണ്ടെത്താനും മറ്റുമായിരുന്നു മാലിയുടെ കാമുകന് യുഎസില്‍ താമസിക്കേണ്ടി വന്നത് എന്നും ഒബാമ പറയുന്നു.

Related News