പുതിയ കൊവിഡ് വൈറസിനെ പ്രതിരോധിക്കാന്‍ വാക്‌സിന് ശേഷിയുണ്ടോ ?

  • 22/12/2020

ബ്രിട്ടണില്‍ കാണപ്പെട്ട പുതിയ കൊവിഡ് വൈറസിനെ പ്രതിരോധിക്കാന്‍ ശേഷിയുണ്ടോ എന്നറിയാന്‍ ഫൈസറും, മോഡേണയും അവരുടെ വാക്‌സിനുകള്‍ ടെസ്റ്റ് ചെയ്യുന്നു. വരും ആഴ്ചകളില്‍ അധിക പരിശോധനകള്‍ നടത്തുമെന്ന് മോഡേണ അറിയിച്ചിരിക്കുകയാണ്. കൊറോണ പ്രതിരോധ കുത്തിവെപ്പ് നടത്തിയ ആളുകളില്‍നിന്നുള്ള രക്തസാമ്പിളുകള്‍ ശേഖരിച്ചതിനു ശേഷം അവ പരിശോധിച്ച് വാക്‌സിന്‍ എത്രത്തോളം ഫലപ്രദമാണെന്ന് മനസിലാക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ഫൈസര്‍ പറഞ്ഞു.
ബ്രിട്ടനിലും, യുഎസ്സിലും ഉപയോഗാനുമതി ലഭിച്ചിരിക്കുന്ന രണ്ട് കൊവിഡ്19 വാക്‌സിനുകളാണ് ഫൈസറും മോഡേണയും. മറ്റ് കമ്പനികളുടെ വാക്‌സിനുകള്‍ക്ക് അനുമതി ലഭിച്ചിട്ടില്ല.

Related News