നിതംബത്തിന്റെ ഭംഗി വര്‍ധിപ്പിക്കാന്‍ ശസ്ത്രക്രിയ; മോഡല്‍ മരിച്ചു

  • 22/12/2020

നിതംബത്തിന്റെ ഭംഗി വര്‍ധിപ്പിക്കാന്‍ ശസ്ത്രക്രിയ നടത്തിയ മോഡലിന് ദാരുണാന്ത്യം. നിതംബം ഉയര്‍ത്തുന്നതിനുള്ള ശസ്ത്രക്രിയയ്ക്കാണ് മോഡല്‍ വിധേയയായത്. മെക്‌സിക്കന്‍ മോഡലായ ജോസെലിന്‍ കാനോയാണ് അന്തരിച്ചത്. 

ഒരുമാസം മുന്‍പാണ് ജോസെലിന്‍ നിതംബം ഉയര്‍ത്തുന്നതിനുള്ള ശസ്ത്രിക്രിയ ചെയ്തത്. ശസ്ത്രയ്ക്ക് ശേഷമുള്ള ചില സങ്കീര്‍ണതകള്‍ കാരണമാണ് മരണം സംഭവിച്ചത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ജോസ്‌ലിന്റെ കുടുംബാംഗങ്ങള്‍ ഔദ്യോഗികമായി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. എങ്കിലും ജോസ്ലിന്റെ അന്ത്യ ചടങ്ങുകളുമായി ബന്ധപ്പെട്ടുള്ള വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

Related News