പുതിയ കൊവിഡ് വൈറസിനെ പ്രതിരോധിക്കാൻ ബയോണ്‍ടെക് ഫലപ്രദം.

  • 22/12/2020

ലണ്ടൻ : കൂടുതൽ ഭീതി പടർത്തിയ  ബ്രിട്ടനില്‍ പടരുന്ന പുതിയ വൈറസിനെ പ്രതിരോധിക്കാൻ   ബയോണ്‍ടെക് വാക്സിൻ ഫലപ്രദം.  ജനിതകമാറ്റം വന്ന പുതിയ വകഭേദത്തിനെതിരേ ബയോണ്‍ടെക്  പ്രതിരോധ വാക്‌സിന്‍ ഫലപ്രദമാകുമെന്ന് കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഉഗുര്‍ സാഹിന്‍ വ്യക്തമാക്കി. 


 ബ്രിട്ടനില്‍ കണ്ടെത്തിയ കൊവിഡ് വൈറസിന്റെ വകഭേദത്തിന് ഒന്‍പത് മ്യൂട്ടേഷനുകളാണ് സംഭവിച്ചിരിക്കുന്നതെങ്കിലും വാക്‌സിന്‍ ഫലപ്രദമാകുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. വാക്സിനിൽ ആയിരത്തിലധികം അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. അവയില്‍ ഒമ്പത് എണ്ണം മാത്രമേ മാറിയിട്ടുള്ളൂ, 99 ശതമാനം പ്രോട്ടീനും ഇപ്പോഴും സമാനമാണെന്നും അദ്ദേഹം പറഞ്ഞു.  വകഭേദത്തില്‍ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ടെന്നും രണ്ടാഴ്ചയ്ക്കുള്ളില്‍ ഫലങ്ങള്‍ പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിന്‍ സംരക്ഷണം നല്‍കുമെന്ന് ഉറപ്പുണ്ട്. പക്ഷേ പരീക്ഷണം നടത്തിയാല്‍ മാത്രമേ കൂടുതലായിട്ട് ഉറപ്പുവരുത്താനാകൂ. പ്രത്യേക ആവശ്യമുണ്ടെങ്കിൽ ആറ് ആഴ്ചയ്ക്കുള്ളില്‍ വാക്‌സിന്‍ കൂടുതൽ അനുയോജ്യമാക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ പുതിയ വൈറസ് റിപ്പോർട്ട് ചെയ്തതോടെ നിരധി രാജ്യങ്ങൾ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Related News