ജനിതക മാറ്റമുളള വൈറസിനെ ഭയക്കേണ്ട.. വാക്സിനുണ്ടെന്ന് റഷ്യ

  • 23/12/2020



ബ്രിട്ടനിൽ കണ്ടെത്തിയ  ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസിനെ ഭയക്കേണ്ടതില്ലെന്ന് റഷ്യ.  പുതിയ വൈറസിനെ പ്രതിരോധിക്കാൻ ശേഷിയുളള വാക്സിൻ തങ്ങളുടെ കയ്യിലുണ്ടെന്ന്  റഷ്യ വ്യക്തമാക്കി.  സ്പുട്‌നിക് 5 ഇതിന് ഫലപ്രദമാകുമെന്നും അധികൃതർ അറിയിച്ചു. സ്പുട്‌നിക്കിന്റെ ഫലപ്രാപ്തി സംബന്ധിച്ച വിശദീകരണവുമായി റഷ്യ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് തലവന്‍ കിറില്‍ ഡിമിത്രിവാണ് രംഗത്തെത്തിയിരിക്കുന്നത്. ബ്രിട്ടനില്‍ കണ്ടെത്തിയിരിക്കുന്ന വൈറസിന് ഇരുപതോളം വകഭേദങ്ങളാണുള്ളത്. ലോകത്ത് ഇപ്പോള്‍ കണ്ടുപിടിച്ചിരിക്കുന്ന വാക്‌സിനുകള്‍ക്ക് വെല്ലുവിളിയാകും വിധത്തില്‍ വൈറസിന് ജനിതക മാറ്റം സംഭവിച്ചിട്ടില്ലെന്ന് ബ്രിട്ടീഷ് സര്‍ക്കാരിന്റെ ശാസ്ത്രീയ ഉപദേശകന്‍ മുഗെ സെവിക് പറയുന്നു. വാക്‌സിന് വെല്ലുവിളിയാകും വിധത്തില്‍ വൈറസിന് ജനിതക മാറ്റം സംഭവിക്കണമെങ്കില്‍ വര്‍ഷങ്ങളെടുക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

Related News