ബ്രിട്ടന് പിന്നാലെ സ്പെയിനിലും ഫ്രാൻസിലും ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നു

  • 24/12/2020




ജനിതക മാറ്റമുളള വൈറസ്  വ്യാപിക്കുന്ന പശ്ചാത്തലത്തിൽ   ബ്രിട്ടന് പിന്നാലെ സ്പെയിനും, ഫ്രാൻസും  വീണ്ടും ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നു.   സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ആണ് രാജ്യത്ത് ലോക്ക് ഡൗൺ നടപ്പാക്കുന്ന  വിവരം അറിയിച്ചത്. ഏഴ് മണിക്കൂറിലധികം നീണ്ടുനിന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് സാഞ്ചസ് തീരുമാനം ഔദ്യോഗികമായി  പ്രഖ്യാപിച്ചത് . 
ഭക്ഷണം,മരുന്ന്,ജോലി, ആശുപത്രികൾ, ബാങ്കുകൾ, എന്നിവയ്ക്ക് ഇളവുകളുണ്ട്. പ്രായമായവരുടെ പരിചരണവുമായി ബന്ധപ്പെട്ട യാത്രകൾ നടത്താനും ആളുകൾക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങാം. റെസ്റ്റോറന്റുകൾ, ബാറുകൾ, ഹോട്ടലുകൾ, റീട്ടെയിൽ ബിസിനസുകൾ,സർക്കാർ സ്ഥാപനങ്ങൾ എന്നിവയ്‌ക്കൊപ്പം എല്ലാ സ്‌കൂളുകളും സർവ്വകലാശാലകളും അടച്ചുപൂട്ടാനാണ് സ്പെയിനിന്റെ തീരുമാനം. ഫ്രാൻസിൽ ഭാഗികമായും ലോക്ക് ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രികാലങ്ങളിലാണ് ഫ്രാൻസിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തിയതെന്ന് ഭരണകൂടം അറിയിച്ചു.

Related News