ബിക്കിനി ധരിച്ച മോഡലിന്റെ ചിത്രത്തിന് വീണ്ടും മാര്‍പ്പാപ്പയുടെ പേജില്‍ നിന്നും ലൈക്ക്

  • 24/12/2020

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നും വീണ്ടും ഒരു ബിക്കിനി മോഡലിന്റെ ചിത്രത്തിന് ലൈക്ക് അടിച്ച സംഭവം ചര്‍ച്ചായാവുകയാണ്. രണ്ടാം തവണയാണ് ഇത്തരത്തില്‍ മാര്‍പ്പാപ്പയുടെ അക്കൗണ്ടില്‍ നിന്നും ലൈക്ക് പോകുന്നത്. മാര്‍ഗോട് ഫോക്‌സ് എന്ന മോഡലിന്റെ ബിക്കിനി ചിത്രത്തിനാണ് മാര്‍പ്പാപ്പയുടെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലില്‍ നിന്നും ലൈക്ക് പോയിരിക്കുന്നത്. 

ബിക്കിനി വേഷത്തിന് മാര്‍പ്പാപ്പയുടെ പേജില്‍ നിന്നും ലൈക്ക് ലഭിച്ചതിന്റെ സ്‌ക്രീന്‍ ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മോഡലിന്റെ കറുത്ത നിറത്തിലുള്ള ബിക്കിനി ചിത്രത്തിനാണ് ലൈക്ക് ലഭിച്ചിരിക്കുന്നത്. ഒരു മാസം മുന്‍പ് ബിക്കിന് മോഡലായ നറ്റാലിയ ഗെറിബോട്ടോയുടെ ചിത്രത്തിനും ഇത്തരത്തില്‍ മാര്‍പ്പാപ്പയുടെ അക്കൗണ്ടില്‍ നിന്നും ലൈക്ക് പോയിരുന്നു. 

Related News