2021ലും ദുരന്തങ്ങളുണ്ടാകും; പ്രവചിച്ച് ബള്‍ഗേറിയന്‍ ബാബ

  • 26/12/2020



ദുരിതങ്ങളുടെ പ്രവാഹമായിരുന്നു 2020ല്‍. ലോകം 2021നെ വലിയ പ്രതീക്ഷയോടെയാണ് വരവേല്‍ക്കാനിരിക്കുന്നത്. എന്നാല്‍ 2021ലും ദുരന്തങ്ങള്‍ ഉണ്ടാകുമെന്നാണ് ബള്‍ഗേറിയയിലെ അന്ധ നിഗൂഢവാദിയായ ബാബ വാംഗ പറയുന്നത്. അന്ധനും കൂടിയാണ് ബാബ വാംഗ. 2021ല്‍ ലോകം ഒരുപാട് ദുരന്തങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുമെന്നാണ് വാംഗ പറയുന്നത്.
ആളുകളുടെ അവബോധം മാറും. പ്രയാസകരമായ സമയങ്ങള്‍ വരും. ഓരോരുത്തരും അവരുടെ വിശ്വാസത്തിന്റെ പേരില്‍ സമൂഹത്തില്‍ ഭിന്നിക്കപ്പെടും. മനുഷ്യരാശിയുടെ വിധിയെ മാറ്റുന്ന വിനാശകരമായ സംഭവങ്ങള്‍ക്ക് നമ്മള്‍ സാക്ഷ്യം വഹിക്കുമെന്ന് വാംഗ പറയുന്നു.
2001 സെപ്റ്റംബര്‍ 11ന് അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിക്കപ്പെടുമെന്ന് ബാബ വാംഗ 1989ല്‍ പ്രവചിച്ചിരുന്നെന്നാണ് പറയപ്പെടുന്നത്.

Related News