പുതിയ കൊറോണ വൈറസ് എട്ട് യൂറോപ്യന്‍ രാജ്യങ്ങളില്‍ കണ്ടെത്തി: ഡബ്ല്യുഎച്ച്ഒ

  • 26/12/2020


യുകെയില്‍ ആദ്യമായി കണ്ടെത്തുകയും ഇപ്പോൾ അതിവേഗം പടരുകയും ചെയ്യുന്ന പുതിയ കൊറോണ വൈറസ് യൂറോപ്പിലെ എട്ട് രാജ്യങ്ങളില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) റീജ്യനല്‍ ഡയറക്ടര്‍ ഹാന്‍സ് ക്ലുഗ് പറഞ്ഞു. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. പുതിയ വൈറസിനെ പ്രതിരോധിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടത് ആവശ്യമാണെന്നും ഹാന്‍സ് ക്ലുഗ് വ്യക്തമാക്കി. കൊവിഡ്19 പുതിയ വകഭേദം കൂടുതല്‍ കാണപ്പെട്ടത് യുവാക്കളിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനിതകമാറ്റം സംഭവിച്ച കോവിഡ്-19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ അമ്പതോളം രാജ്യങ്ങള്‍ ബ്രിട്ടനിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

Related News