കൊവിഡ്19 വാക്‌സിനെടുത്ത ഡോക്ടര്‍ക്ക് അലര്‍ജി

  • 26/12/2020

കൊവിഡ്19 പ്രതിരോധ കുത്തിവെപ്പ് എടുത്ത ബോസ്റ്റണ്‍ മെഡിക്കല്‍ സെന്ററിലെ ജെറിയാട്രിക് ഓങ്കോളജി ഫെലോ ആയ ഡോക്ടര്‍ ഹൊസൈന്‍ സദര്‍സാദെയ്ക്ക് അലര്‍ജി റിപ്പോര്‍ട്ട് ചെയ്തു. കുത്തിവെപ്പ് എടുത്ത ഉടന്‍ തന്നെ തലകറക്കം ഉൾപ്പെടെ കടുത്ത അലര്‍ജി അനുഭവപ്പെട്ടതായി ഹൊസൈന്‍ പറഞ്ഞു. മോഡേണയുടെ പ്രതിരോധ വാക്‌സിനാണ് ഹൊസൈന്‍ എടുത്തത്. കഴിഞ്ഞയാഴ്ചയായിരുന്നു അമേരിക്കയില്‍ മോഡേണയ്ക്ക് ഉപയോഗാനുമതി ലഭിച്ചത്. യുഎസില്‍ ഫൈസര്‍-ബയോണ്‍ടെക്, മോഡേണ തുടങ്ങിയ രണ്ട് വാക്‌സിനുകളാണ് കൊവിഡ്19 പ്രതിരോധങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. നേരത്തെ ഫൈസര്‍ വാക്‌സിനെടുത്ത അഞ്ച് പേരില്‍ അലര്‍ജി റിപ്പോര്‍ട്ട് ചെയ്ത സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.

Related News