കുവൈറ്റിനും സൗദിയ്ക്കും ആയുധ വിൽപ്പനക്ക് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ അംഗീകാരം

  • 30/12/2020

 
 കുവൈറ്റിനും  സൗദിയ്ക്കും ആയുധ വിൽപ്പനക്ക് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അംഗീകാരം കാരം നൽകി. കുവൈറ്റിന്  സൈനിക പ്രതിരോധ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ നൽകാനാണ് അമേരിക്ക അംഗീകാരം  നൽകിയത്. ഏകദേശം 4.2 ബില്യൺ ഡോളർ ആയുധ ഇടപാടിൽ അപ്പാഷെ ഹെലികോപ്റ്റർ, പാട്രിയേറ്റ് മിസൈൽ സംവിധാനം തുടങ്ങിയവയാണ് കുവൈറ്റിന് നൽകുന്നത്. ഇതിനു പുറമെ  ഇതിന്റെ സ്പെയർ പാർട്സ് വിൽക്കുന്നതിനും നവീകരിച്ച പാട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനത്തിനും 200 മില്യൺ ഡോളർ ചിലവ് വരുന്ന മറ്റൊരു ഇടപാടിനും പെന്റഗൺ അംഗീകാരം നൽകിയിട്ടുണ്ട്. AH-64E ഇനത്തിലെ എട്ട് അപ്പാച്ചെ ഹെലികോപ്റ്ററുകൾക്കും നിലവിൽ കൈവശമുള്ള  AH-64D ഇനത്തിൽ പെട്ട 16 അപ്പാഷെ ഹെലികോപ്റ്ററുകൾ AH-64E യിലേക്ക് നവീകരിക്കുന്നതുൾപ്പെടെയുള്ള ഇടപാടുകൾക്കാണ് കുവൈറ്റ് ആവശ്യപ്പെട്ടിരുന്നതെന്ന് അമേരിക്കൻ പ്രതിരോധ സുരക്ഷാ സഹകരണ ഏജൻസി വ്യക്തമാക്കി. 


സൗദി അറേബ്യക്ക് ആവശ്യമായ മുവ്വായിരം സ്‌മാർട്ട് ബോംബുകൾ വിൽക്കാൻ അമേരിക്ക അംഗീകാരം നൽകിയിട്ടുണ്ട്. ശത്രുക്കളുടെ ലക്ഷ്യസ്ഥാനം വളരെ സൂക്ഷമായി നിർണയിച്ച് വളരെ കൃത്യമായി ആക്രമണം നടത്താൻ ശേഷിയുള്ള അതിനൂതന വിഭാഗത്തിൽ പെട്ട ബോംബുകൾ വിൽക്കുന്നതിനുള്ള അംഗീകാരമാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നൽകിയത്. ഏകദേശം 290 മില്യൺ ഡോളർ വില മതിക്കുന്ന ആയുധ ഇടപാടിന് അംഗീകാരം നൽകിയതായി പെന്റഗൺ അറിയിച്ചു. ജിബിയു-39 ഇനത്തിൽ പെട്ട ചെറിയ വ്യാസത്തിലുള്ള മുവ്വായിരം ബോംബുകൾ ഉൾപ്പെടുന്ന യുദ്ധോപകരണങ്ങൾ, അതിന് വേണ്ടിയുള്ള കണ്ടെയ്‌നറുകൾ, അതോടനുബന്ധിച്ചുള്ള ഉപകരണങ്ങൾ, സ്‌പെയർ പാർട്സുകൾ, സാങ്കേതിക സഹായം എന്നിവയുൾപ്പെടുന്ന ആയുധ ഇടപാടിനാണ് അമേരിക്ക അംഗീകാരം നൽകിയത്. 

Related News