യെമനില്‍ വിവാഹ ചടങ്ങിനിടെ മിസൈല്‍ പതിച്ചു; അഞ്ച് മരണം

  • 02/01/2021



ഹുദൈദ: യമനില്‍ വിവാഹ ഹാളിലേക്ക് മിസൈല്‍ പതിച്ച് അഞ്ച് യുവതികള്‍ കൊല്ലപ്പെട്ടു. ന്യൂ ഇയര്‍ ദിനത്തില്‍ ചെങ്കടല്‍ തീര പ്രദേശമായ ഹുദൈദയിലാണ് സംഭവം. റിയാദ് കരാര്‍ പ്രകാരം അധികാരത്തില്‍ വന്ന ഐക്യ സര്‍ക്കാര്‍ പ്രതിനിധികള്‍ റിയാദില്‍ നിന്ന് ഏദന്‍ വിമാനത്താവളത്തിലിറങ്ങിയത് പിന്നാലെ 26 പേര്‍ കൊല്ലപ്പെട്ട ഉഗ്ര സ്‌ഫോടനം നടന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് പുതിയ ആക്രമണം.

ഇറാന്‍ അനുകൂല ഹൂതി ശീഈകളും ആക്രമണത്തിന്റെ ഉത്തരാവാദിത്വം പരസ്പരം ആരോപിക്കുന്നു. യമനിലെ ഐക്യ സര്‍ക്കാരും വിവാഹ ഹാളില്‍ നടന്നാ ആക്രമണത്തിന് പിന്നില്‍ ഹൂതികളാണെന്നു ഐക്യരാഷ്ട്ര സഭ യമന്‍ ഐക്യ സര്‍ക്കാര്‍ പ്രതിനിധി ജനറല്‍ സാദിഖ് ദൗഇദ് പറഞ്ഞു. ഹൂതികള്‍ സിവിലിയന്മാര്‍ക്കെതിരെ നടത്തിയ ക്രൂരമായ കുറ്റമാണിതെന്നും ആക്രമണത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, ആക്രമണകാരികള്‍ ഒരിക്കലും തങ്ങളാണ് പിന്നിലെന്ന് സമ്മതിക്കില്ലെന്ന് ഐക്യ സര്‍ക്കാറിനെ ലക്ഷ്യമാക്കി ഹുദൈദയിലെ ഹൂറി ഗവര്‍ണര്‍ മുഹമ്മദ് അയാഷെയും തിരിച്ചടിച്ചു.

 അതേസമയം, യമനിലെ പ്രധാന തുറമുഖമായ ഹുദൈദ തുറമുഖം ഉള്‍പ്പെടുന്ന ഹുദൈദ നഗരം ഇപ്പോഴും ഹൂതികളുടെ നിയന്ത്രണത്തിലാണ്. ഇത് ഈ തുറമുഖം വഴിയാണ്ഹൂഥികള്‍ക്ക് പുറത്ത് നിന്നും ആയുധങ്ങള്‍ ലഭിക്കുന്നതെന്നാണ് അറബ് സഖ്യ സേനയുടെ കണ്ടെത്തല്‍. ഇത് തിരിച്ചു പിടിക്കാന്‍ അറബ് സഖ്യ സേനയുടെ സഹായത്തോടെ സര്‍ക്കാര്‍ നടപടികള്‍ കൈകൊണ്ടെങ്കിലും ഇപ്പോഴും പൂര്‍ണ്ണ വിജയം കൈവരിക്കാന്‍ സാധിച്ചിട്ടില്ല.

Related News