ട്രംപിനെ പുറത്താക്കണമെന്ന പ്രമേയം പാസ്സായി; ഫേസ്ബുക്, ട്വിറ്ററിന് പിന്നാലെ യൂട്യുബിലും വിലക്ക്

  • 13/01/2021




വാഷിംഗ്ടണ്‍: വൈസ് പ്രസിഡന്റ് ട്രംപിനെ പുറത്താക്കണമെന്ന് ജനപ്രതിനിധി സഭയില്‍ കൊണ്ടു വന്ന പ്രമേയം പാസായി. ഭരണഘടനയിലെ ഇരുപത്തിയഞ്ചാം ഭേദഗതി ഉപയോഗിച്ച് ട്രംപിനെ പുറത്താക്കില്ലെന്ന് വൈസ് പ്രസിഡന്റ് മൈക് പെന്‍സ് വ്യക്തമാക്കിയിട്ടുണ്ട്. ഇംപീച്ച്‌മെന്റ് പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് നാല് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരും വ്യക്തമാക്കി. ഇംപീച്ച്‌മെന്റ് പ്രമേയത്തില്‍ നിന്ന് പിന്മാറണമെന്നും പെന്‍സ് വ്യക്തമാക്കി. ഭരണപരമായ കര്‍ത്തവ്യങ്ങള്‍ മറന്ന ട്രംപിനെ ഭരണഘടനയുടെ 25ാം ഭേദഗതി ഉപയോഗപ്പെടുത്തി വൈസ് പ്രസിഡന്റ് പുറത്താക്കണമെന്നാണ് ഡെമോക്രാറ്റുകളുടെ പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്.

അതേസമയം ട്വിറ്ററിനും ഫെയ്‌സ്ബുക്കിനും പിന്നാലെ യൂട്യൂബും ട്രംപിന് വിലക്കേര്‍പ്പെടുത്തി. ട്രംപിന്റെ ചാനല്‍ ഏഴ് ദിവസത്തേക്ക് നല്‍കില്ല. വിലക്ക് നീളാമെന്നും മുന്നറിയിപ്പ് നല്‍കി. ഇംപീച്ച്‌മെന്റ് നടപടി ഒഴിവാക്കാനും അധികാര കൈമാറ്റത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും പെന്‍സ് സ്പീക്കര്‍ നാന്‍സി പെലോസിക്ക് അയച്ച കത്തില്‍ അഭ്യര്‍ത്ഥിച്ചു. ബൈഡന്റെ വിജയം അംഗീകരിക്കരുതെന്ന ട്രംപിന്റെ ആവശ്യം താന്‍ നിരാകരിച്ചതും പെന്‍സ് കത്തില്‍ ചൂണ്ടിക്കാട്ടി

Related News