കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് അന്താരാഷ്ട്ര യാത്രകൾക്ക് മാനദണ്ഡമാക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടന

  • 15/01/2021


 കോവിഡ്  വൈറസ് വ്യാപന പശ്ചാത്തലത്തിൽ ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യാൻ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് മാനദണ്ഡമാക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടന രംഗത്ത്. വാക്സിൻ ഓരോരുത്തരിലും എങ്ങനെ പ്രതിരോധശേഷി ഉണ്ടാക്കുന്നതെന്ന് മനസ്സിലാക്കാൻ സാധിക്കില്ലെന്നും, എല്ലാവർക്കും എത്രത്തോളം ഫലപ്രദമാകുമെന്ന് തെളിയിക്കാത്ത പശ്ചാത്തലത്തിലും, ഓരോ രാജ്യങ്ങളിലും വളരെ കുറഞ്ഞ അളവിൽ വാക്സിനേഷൻ ലഭ്യമാക്കുന്ന പശ്ചാത്തലത്തിലും അന്താരാഷ്ട്ര യാത്രക്ക് കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഒരു മാനദണ്ഡമാക്കാൻ സാധിക്കില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

Related News