ആഡംബര വാഹനങ്ങളുടെ മോഷണം; കുവൈറ്റിൽ കർശന പരിശോധനയെന്ന് ആഭ്യന്തരമന്ത്രാലയം

  • 17/10/2020

കുവൈറ്റ് സിറ്റി;  ആഡംബര കാറുകൾ ഉൾപ്പെടെയുളള  വാഹനങ്ങളുടെ മോഷണം വർധിച്ച് വരുന്ന പശ്ചാത്തലത്തിൽ കർശന പരിശോധന ഏർപ്പെടുത്തിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ സുരക്ഷാ വിഭാ​ഗം ഉത്തരവ് പുറപ്പെടുവിച്ചു. രാജ്യത്തുടനീളമുള്ള ആഡംബര വാഹനങ്ങൾ മോഷ്ടിക്കുന്നവരെ പിടികൂടുകയാണ് പ്രധാന ലക്ഷ്യമെന്ന്  അധികൃതർ അറിയിച്ചു. ഇത്തരം സംഘത്തെ അറസ്റ്റ് ചെയ്ത് ശിക്ഷിക്കാൻ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ കർശന നിർദേശം നൽകിയിട്ടുണ്ടെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. നിരവധി വാഹനങ്ങൾ ജഹ്‌റ ഏരിയയിൽ നിന്നും   കാണാതായിട്ടുണ്ടെന്ന പരാതി ഉയർന്നിരുന്നു.  മോഷ്ടാക്കൾ പല ഏരിയകളിലാണ് ദിവസേന മോഷണം നടത്തുന്നതെന്നാണ് റിപ്പോർട്ട്. 

Related News