"കൊവിഡ്‌ പ്രതിസന്ധി ഘട്ടത്തിൽ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിൽ കുവൈറ്റ് സ്വീകരിച്ച നടപടികൾ പ്രശംസനീയം"; യുഎൻ

  • 17/10/2020


കുവൈറ്റ് സിറ്റി;   കൊവിഡ്‌ പ്രതിസന്ധി ഘട്ടത്തിൽ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിൽ കുവൈറ്റ് സ്വീകരിച്ച നടപടികൾ പ്രശംസനീയമാണെന്ന് ഐക്യരാഷ്ട്രസഭ. ഐക്യരാഷ്ട്രസഭ 75-ാം വാർഷികം ആഘോഷിക്കുന്ന പശ്ചാത്തലത്തിൽ ആഗോള  ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് പുറപ്പെടുവിച്ച  വാർത്താക്കുറിപ്പിൽ ഐക്യരാഷ്ട്രസഭ.  സെക്രട്ടറി ജനറലിന്റെ പ്രതിനിധിയും കുവൈറ്റ് റസിഡന്റ് കോർഡിനേറ്ററുമായ ഡോ. താരിഖ് അൽ-ഷെയ്ക്കാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടിയന്തര ഘട്ടത്തിൽ കൃത്യമായ ആസൂത്രണത്തിലും മികച്ച പദ്ധതി നടപ്പാക്കാൻ കുവൈറ്റിന് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.   കോർപ്പറേറ്റ് തലത്തിലുള്ള സാമ്പത്തിക പുനസ്ഥാപനത്തിന് കുവൈറ്റ് സാക്ഷ്യം വഹിച്ചു. കൊവിഡ്  പ്രതിസന്ധിയെ തുടർന്ന് കാർഷിക പദ്ധതികളിൽ പ്രാദേശിക നിക്ഷേപത്തിന്റെ ആവശ്യകതയെക്കുറിച്ച് നിർണ്ണായക തീരുമാനങ്ങൾ എടുക്കുന്നതിനും അവരുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും സാധിച്ചു.  കാർഷിക സംരംഭങ്ങൾ, വ്യാപാരികൾ, ഭക്ഷ്യ  വിതരണക്കാർ, ചില്ലറ വ്യാപാരികൾ എന്നീ വിഭാ​ഗക്കാരുടെ ആവശ്യകതയെ മനസ്സിലാക്കാൻ സാധിച്ചു. ഭാവിയിൽ ഇത്തരത്തിലുള്ള വെല്ലുവിളികൾ നേരിടുന്നതിനും മറ്റു പ്രത്യാഘാതങ്ങൾ ഒഴിവാക്കുന്നതിനും സർക്കാരുകളും സ്വകാര്യമേഖല കമ്പനികളും ദീർഘകാല അടിസ്ഥാനത്തിൽ  ആഭ്യന്തര തന്ത്രത്തിൽ നിക്ഷേപം നടത്തേണ്ടതിന്റെ ആവശ്യകത ലോക രാജ്യങ്ങൾ മനസ്സിലാക്കിയതായും  അദ്ദേഹം വിശദീകരിച്ചു. ആസൂത്രണം, നിർവ്വഹണം, നിരീക്ഷണം എന്നിവയ്ക്കുള്ള ഫലപ്രദമായ സപ്ലൈ ചെയിൻ തന്ത്രം ഉപയോഗിച്ച് ഭാവിയിലെ വെല്ലുവിളികൾ കൈകാര്യം ചെയ്യുന്നതിനായി സർക്കാരിനും ബിസിനസുകൾക്കും അവരുടെ മൂല്യ ശൃംഖലകളിൽ ദീർഘകാലാടിസ്ഥാനത്തിലുള്ള പ്രതിരോധം സൃഷ്ടിക്കേണ്ട ആവശ്യകതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 

ഭക്ഷ്യ-കാർഷിക മേഖലയുമായി ബന്ധപ്പെട്ട ഹ്രസ്വവും ദീർഘകാലവുമായ ലക്ഷ്യങ്ങൾ നിർവചിക്കുന്നതിനു കുവൈത്ത് പ്രവർത്തിച്ചു വരികയാണെന്ന്  യമൻ ഗൾഫ്  രാജ്യങ്ങളുടെ ചുമതലയുള്ള  കോർഡിനേറ്റർ ഡിനോ ഫ്രാൻസെസ്കോട്ടി പറഞ്ഞു.
 ഭക്ഷ്യ സുരക്ഷയും അനുബന്ധ വിതരണങ്ങളുമായി ബന്ധപ്പെട്ട  സ്ഥിരത കൈവരിക്കുന്നതിന് സഹായകമാകുന്ന തന്ത്രപരമായ പദ്ധതിയുടെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി, അത്തരമൊരു പദ്ധതി വികസിപ്പിക്കുന്നതിലും നടപ്പിലാക്കുന്നതിലും കുവൈറ്റിനെ  പിന്തുണയ്ക്കാൻ തങ്ങൾ  സന്നദ്ധരാണെന്നും അദ്ദേഹം വ്യക്തമാക്കി.

Related News