ആയിരത്തോളം പ്രവാസി അധ്യാപകരുടെ റെസിഡന്‍സി പുതുക്കുമെന്ന് വിദ്യാഭ്യാസ, ആഭ്യന്തര മന്ത്രാലയങ്ങള്‍

  • 20/10/2020

കുവൈറ്റ് സിറ്റി;  ആയിരത്തോളം പ്രവാസി അധ്യാപകരുടെയും ടെക്‌നിക്കല്‍ ജീവനക്കാരുടെയും റെസിഡന്‍സി പുതുക്കുന്നത് സംബന്ധിച്ച്‌ വിദ്യാഭ്യാസ, ആഭ്യന്തര മന്ത്രാലയങ്ങള്‍ ധാരണയിലെത്തി. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ  കുവൈറ്റിലേക്ക് മടങ്ങിയെത്താൻ കഴിയാത്ത പ്രവാസി അധ്യാപകരുടെയും ടെക്‌നിക്കല്‍ ജീവനക്കാരുടെയും റെസിഡന്‍സി പുതുക്കുന്നത്.  ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ്, അറബിക്, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളിലെ അധ്യാപകരുടെ റസിഡന്‍സിയാണ് പുതുക്കുന്നതെന്ന് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട് ഔദ്യോ​ഗിക രേഖകൾ വിദ്യാഭ്യാസ മന്ത്രാലയം  തയ്യാറാക്കിക്കാണ്ടിരിക്കുകയാണ്.  ഇതിന്റെ പകര്‍പ്പ് റെസിഡന്‍സി പുതുക്കുന്നതിനുള്ള റെഫറന്‍സായി ഉപയോഗിക്കുമെന്നും ഈ രേഖകൾ അടുത്തയാഴ്ച സമര്‍പ്പിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ താമസിക്കുന്ന രാജ്യങ്ങളിലെ കുവൈറ്റ് എംബസികളുടെ കള്‍ച്ചറല്‍ ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇത്തരത്തിലുള്ള ജീവനക്കാരുടെ വിവരങ്ങള്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു.


സോഷ്യല്‍ വര്‍ക്കേഴ്‌സ്, സൈക്കോളജിസ്റ്റ്‌സ്, അക്കൗണ്ടന്റ്‌സ് തുടങ്ങിയവര്‍ ടെക്‌നിക്കല്‍ വിഭാഗത്തിലുളളവരെയും റസിഡന്‍സി പുതുക്കുന്നതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ   പ്രവേശനവിലക്ക് ഏര്‍പ്പെടുത്താത്ത മറ്റേതെങ്കിലും രാജ്യം വഴിയായിരിക്കും ഈ മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാര്‍ കുവൈറ്റിലേക്ക് എത്തുന്നത്. എന്നാല്‍ ഇവരെ നേരിട്ട് കുവൈറ്റിലേക്കെത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

Related News