പ്രവാസികൾക്ക് തിരിച്ചടി; കുവൈറ്റിൽ വിദേശി അനുപാതം കുറയ്ക്കുന്ന നിയമത്തിന് ദേശീയ അസംബ്ലിയുടെ അം​ഗീകാരം

  • 20/10/2020

കുവൈറ്റിൽ സ്വദേശി വിദേശി അനുപാതം കുറയ്ക്കുന്ന നിയമത്തിന് ദേശീയ അസംബ്ലി ഇന്നലെ ഏകകണ്ഠമായി അംഗീകാരം നൽകി. വിദേശി അനുപാതം കുറയ്ക്കുകയും ജ​ന​സം​ഖ്യ സ​ന്തു​ല​നാവസ്ഥ നില നിർത്തുകയും ചെയ്യുന്ന  ക​ര​ട്​ നി​യ​മം കു​വൈ​റ്റ് പാ​ര്‍​ല​മെന്‍റ്​ നേരത്തെ  ച​ര്‍​ച്ച ചെയ്തിരുന്നു. അ​ടു​ത്ത അ​ഞ്ച് വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ വി​ദേ​ശി​ക​ളു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​യ്ക്കു​ക എ​ന്ന​താ​യിരുന്നു  ബി​ല്ലിന്റെ ല​ക്ഷ്യം.

രാജ്യത്തെ ജനസംഖ്യയുടെ 70 ശതമാനത്തിലധികം വരുന്ന വിദേശികളുടെ ജനസംഖ്യാ ഘടനയെ വീണ്ടും സമതുലിതമാക്കാനുള്ള ഭാ​ഗമായാണിത്. നിരവധി സുപ്രധാന ഭേദഗതികൾ അവതരിപ്പിച്ചതിന് ശേഷമാണ്  നിയമം പാസാക്കിയത്. ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന് ഈ നിയമം സർക്കാരിന് കൂടുതൽ അധികാരങ്ങൾ നൽകും. പ്രത്യേക അനുബന്ധ പദത്തിലാണ് നിയമം പാസാക്കിയത്. സെഷനിൽ നിരവധി നിയമങ്ങളെ കുറിച്ചും പ്രശ്നങ്ങളെ കുറിച്ചും ചർച്ച ചെയ്തു.

വിദേശി അനുപാതം കുറക്കാനുള്ള സുപ്രധാനമായ 10 വ്യവസ്ഥകൾ ഉൾപ്പെടുന്ന നിയമ നിർദേശം കഴിഞ്ഞമാസം കുവൈത്ത് പാർലമെന്റിലെ മനുഷ്യ വിഭവ സമിതി അംഗീകരിച്ചിരുന്നു. അടുത്ത അഞ്ച്​ വർഷത്തിനുള്ളിൽ വിദേശികളുടെ എണ്ണം ഗണ്യമായി കുറക്കുകയാണ് നിയമത്തിന്റെ ലക്ഷ്യം.നിർദിഷ്​ട നിയമപ്രകാരം രാജ്യത്തിന്​ പരമാവധി ആവശ്യമുള്ള വിദേശ തൊഴിലാളികളുടെ എണ്ണം, ഓരോ രാജ്യത്തുനിന്നുമുള്ള പ്രവാസികളുടെ പരമാവധി എണ്ണം എന്നിവ നിർണയിക്കാനുള്ള അധികാരം മന്ത്രിസഭക്കായിരിക്കും. നിയമം നടപ്പായത് മുതൽ ആറു മാസത്തിനുള്ളിൽ ഇക്കാര്യത്തിൽ മന്ത്രിസഭ തീരുമാനം കൈക്കൊള്ളണം എന്നാണ്​ വ്യവസ്ഥ.

Related News