'ഞാൻ കുവൈറ്റിലേക്ക് തന്നെ മടങ്ങി വരും' എന്റെ ഭർത്താവ് കുവൈറ്റിയാണ്'; നാടുകടത്തപ്പെട്ട ലെബനൻ മാധ്യമപ്രവർത്തക.

  • 20/10/2020

കുവൈറ്റ് സിറ്റി;  തന്റെ ഭർത്താവ് കുവൈറ്റിയാണെന്നും, താൻ കുവൈറ്റിലേക്ക് തന്നെ മടങ്ങി വരുമെന്നും  നാടുകടത്തപ്പെട്ട ലെബനൻ മാധ്യമപ്രവർത്തക സാസ്‌ഡെൽ. സോഷ്യൽ മീഡിയയിൽ   പൊതു ധാർമ്മികതയ്ക്ക് വിരുദ്ധവും മോശവുമായ ചിത്രങ്ങൾ അടുത്തിടെ പ്രസിദ്ധീകരിച്ച പശ്ചാത്തലത്തിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി) നാടുകടത്തിയ  മാധ്യമപ്രവർത്തക സാസ്‌ഡെലാണ് പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ 10 വർഷമായി കുവൈറ്റിലാണ്  താൻ താമസിച്ചിരുന്നത്, “ആഭ്യന്തര മന്ത്രാലയം എടുത്ത നാടുകടത്തൽ തീരുമാനത്തിനെതിരെ  എന്റെ കുവൈറ്റ് ഭർത്താവുമായുള്ള വിവാഹ ബന്ധം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സമർപ്പിക്കാനാകും. അദ്ദേഹം  ഇപ്പോൾ  
വിദേശ യാത്രയിണ്, അദ്ദേഹം മടങ്ങിയെത്തുമ്പോൾ ഞാൻ കുവൈത്തിലേക്ക് മടങ്ങും, കാരണം എന്റെ ഭർത്താവ് കുവൈത്തി ആയതിനാൽ അധികാരികൾക്ക് എന്നെ എന്റെ ഭർത്താവിൽ നിന്നും അകറ്റി നിർത്താൻ കഴിയില്ല, സാസ്‌ഡെൽ പറഞ്ഞു. അതേസമയം, തൻറെ വീഡിയോകളിൽ മോശമായ വസ്ത്രങ്ങൾ ധരിക്കില്ലെന്ന് വ്യക്തമാക്കി സാസ്‌ഡെൽ അവരുടെ ഡയറക്ടറുമായി നേരത്തെ ധാരണയിലെത്തിയിരുന്നുവെന്നും സാസ്‌ഡെൽ.

Related News