രഹസ്യ വിവരങ്ങൾ ചോർത്തി; കുവൈറ്റിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് തടവുശിക്ഷ

  • 21/10/2020

കുവൈറ്റ് സിറ്റി;   രഹസ്യ വിവരങ്ങൾ ചോർത്തിയതിന് സ്റ്റേറ്റ് സെക്യൂരിറ്റി സർവീസിൽ ജോലിചെയ്യുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് തടവുശിക്ഷ വിധിച്ചു.  ജോലി ചെയ്യുന്ന സമയത്ത് വീഡിയോ ക്ലിപ്പുകളുടെ രൂപത്തിൽ രഹസ്യങ്ങൾ ചോർത്തിയതിനാണ് ഡോ. ഹമദ് അൽ മുല്ലയുടെ നേതൃത്വത്തിലുളള ക്രിമിനൽ കോടതി തടവുശിക്ഷ വിധിച്ചതെന്ന് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.  കേസുമായി ബന്ധപ്പെട്ട്  നവംബർ 16ന് വിശദ വിവരങ്ങൾ നൽകാൻ  ഡിഫൻസ് സംഘത്തെ ഏൽപ്പിച്ചിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. 
5.000 ദിനാർ വീതം നൽകിയതിന് പബ്ലിക് പ്രോസിക്യൂഷൻ  ജാമ്യത്തിൽ വിട്ടയച്ച   രണ്ട് ഉദ്യോഗസ്ഥർക്കെതിരെയാണ് ഇപ്പോൾ കോടതി കുറ്റം ചുമത്തിയിരിക്കുന്നത്. 

പീനൽ നിയമങ്ങൾ ലംഘിച്ചു, ടെലിഫോൺ ആശയവിനിമയങ്ങൾ ദുരുപയോഗം ചെയ്തു, വ്യാജ ട്വിറ്റർ അക്കൗണ്ടിലേക്ക് വിവരങ്ങൾ ചോർത്തിക്കൊടുത്തു, എന്നിങ്ങനെയുളള കുറ്റകൃത്യങ്ങളാണ് രണ്ട് ഉദ്യോ​ഗസ്ഥർക്കെതിരെ കോടതി ചുമത്തിയത്. 
എന്നാൽ കേസുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും രണ്ട് ഉദ്യോ​ഗസ്ഥരും  നിഷേധിച്ചിട്ടുണ്ട്. രാജ്യ സുരക്ഷാ ഏജൻസിയുടെ ഒരു മുറിയുടെ പ്രത്യേക സ്ഥലങ്ങളിൽ സ്ഥാപിച്ച ക്യാമറകളിൽ നിന്നുളള വീഡിയോ ഓഡിയോ റെക്കോർഡിംഗുകൾ സോഷ്യൽ മീഡിയ പ്രചരിപ്പിച്ചതായി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.  ചില രാഷ്ട്രീയക്കാരുടെയും പൗരന്മാരുടെയും അക്കൗണ്ടുകൾ സുരക്ഷാ  ഉദ്യോഗസ്ഥർ  'ട്വിറ്ററിൽ' ഹാക്കുചെയ്യുന്നതിനെക്കുറിച്ചും, പബ്ലിക് ഫണ്ട് പ്രോസിക്യൂഷനിൽ ചർച്ച ചെയ്യപ്പെടുന്ന ഒരു  കേസിനെക്കുറിച്ചും സംസാരിക്കുന്ന തരത്തിലുളള വീഡിയോ ആണ് ചോർന്നത്.  2018 മുതലുള്ള വിവരങ്ങളാണ് ചോർന്നതെന്ന് ആഭ്യന്തര മന്ത്രാലയം മുമ്പ് ഇറക്കിയ  പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേസ് അവസാനിക്കുന്നതുവരെ ഏജൻസി ഡയറക്ടറെയും ഏഴ് ഉദ്യോഗസ്ഥരെയും ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യാൻ ആഭ്യന്തര മന്ത്രി അനസ് അൽ സലേഹ് ഉത്തരവിട്ടിരുന്നു. 

Related News