റോമിംഗ് ടാക്സികളിലും കോൾ ടാക്സികളിലും ജോലിയ്ക്ക് അപേക്ഷിക്കുന്നവർക്കുളള പുതിയ നിബന്ധനകൾ.....

  • 21/10/2020


കുവൈറ്റ് സിറ്റി;   റോമിംഗ് ടാക്സികളുടെയും കോൾ ടാക്സികളുടെയും ഡ്രൈവർമാരായി ജോലിയിൽ പ്രവേശിക്കുന്നവർക്കുളള നിബന്ധനകൾ പുറപ്പെടുവിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ഓപ്പറേഷൻസ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സെയ്ഗ് ആണ് റോമിംഗ് ടാക്സികളുടെയും കോൾ ടാക്സികളുടെയും ഡ്രൈവർമാരായി ജോലി  ചെയ്യാൻ ഉദ്ദേശിക്കുന്ന വിരമിച്ച പൗരന്മാർക്കും നിവാസികൾക്കുമുളള  പ്രത്യേക  വ്യവസ്ഥകൾ പുറപ്പെടുവിച്ചത്. 

 ഈ നിബന്ധനകൾ പ്രകാരം ജോലി  ചെയ്യാൻ ഉദ്ദേശിക്കുന്ന  അപേക്ഷകൻ പബ്ലിക് ഇൻസ്റ്റിറ്റ്യൂഷൻ ഫോർ സോഷ്യൽ സെക്യൂരിറ്റിയിൽ നിന്ന് വിരമിച്ചയാളും തൊഴിൽ രഹിതനമാണെന്ന്  തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ്, ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ക്രിമിനൽ എവിഡൻസ് നൽകിയ  പെരുമാറ്റ സർട്ടിഫിക്കറ്റ്, ആരോഗ്യ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.  അപേക്ഷകൻ രാജ്യത്തിന്റെ എല്ലാ മേഖലകളിലും ജിയോ​ഗ്രാഫിക് പരീക്ഷ പാസായിരിക്കണം.

ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ ഫോളോ അപ്പ് ആൻഡ് കോ-ഓർഡിനേഷൻ വിഭാ​ഗത്തിലാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. റോമിംഗ് ടാക്സികളുടെയും കോൾ ടാക്സികളുടെയും ഡ്രൈവർമാരുടെ തൊഴിൽ അവസരം പ്രവാസികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. വിമാനത്താവളവുമായി ബന്ധപ്പെട്ടജോലികൾ വിരമിച്ച കുവൈറ്റ് പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നുവെന്നും അധികൃതർ അറിയിച്ചു. 

Related News