കുവൈറ്റിൽ വനിതാ ഡോക്ടർക്കെതിരെ ആക്രമണം

  • 21/10/2020

കുവൈറ്റ് സിറ്റി;  ഫിന്റാസ് പോളി ക്ലിനിക്കിൽ ജോലി ചെയ്യുന്ന  ഈജിപ്ഷ്യൻ വനിതാ ഡോക്ടർക്കതിരെ രോ​ഗിയുടെ ആക്രമണം. സംഭവത്തിൽ വനിതാ ഡോക്ടർ പൊലീസിൽ പരാതി നൽകി.  രോഗി ക്ലിനിക്കിനുള്ളിൽ വച്ച് തന്നെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തുവെന്ന് പോലീസിന് നൽകിയ പരാതിയിൽ ഡോക്ടർ വ്യക്തമാക്കുന്നു.  തന്നെ കാണാനായി അൽപ്പ സമയം കൂടി കാത്തിരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് രോ​ഗി തന്നെ ആക്രമിച്ചതെന്നും ഡോക്ടർ പറയുന്നു. ക്ലിനിക് സ്റ്റാഫാണ് തന്നെ ആക്രമിക്കുന്ന രോ​ഗിയെ പിടിച്ചു മാറ്റിയതെന്നും ഡോക്ടർ പോലീസിനോട് പറഞ്ഞു.  സംഭവത്തിൽ സുരക്ഷാ ഉദ്യോ​ഗസ്ഥർ ദൃക്സാക്ഷികളിൽ നിന്ന് മൊഴി എടുത്തു. പ്രതിക്കായുളള അന്വേഷണം ആരംഭിച്ചു. 

Related News