കൊവിഡ് കാലത്ത് ​ഗാർഹിക തൊഴിലാളികൾക്കെതിരെയുളള പീഡനങ്ങൾ വർധിക്കുന്നു

  • 22/10/2020

കുവൈറ്റ് സിറ്റി;  കൊവിഡ് കാലത്ത് കുവൈറ്റിൽ   ​ഗാർഹിക തൊഴിലാളികൾക്കെതിരെയുളള പീഡനങ്ങൾ വർധിക്കുന്നുവെന്ന് റിപ്പോർട്ട്. ബ്രിട്ടീഷ് ദിനപത്രം ദി ടെല​ഗ്രാഫ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ    ​ നിരവധി ഗാർഹിക തൊഴിലാളികൾ  പീഡനത്തിരിയാകുന്നുവെന്നാണ് റിപ്പോർട്ട്.  "എനിക്ക് മടങ്ങണം, പക്ഷേ ഞാൻ ഭയപ്പെടുന്നു : കൊവിഡ് കാലത്ത് ഗൾഫിലെ ​ഗാർഹിക  തൊഴിലാളികൾക്കെതിരെയുളള അക്രമങ്ങൾ വർദ്ധിക്കുന്നു",  എന്ന തലക്കെട്ടോട് കൂടി ടെല​ഗ്രാഫ്  പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

പീഡനം നേരിടേണ്ടി വന്ന 39 വയസ്സുളള ഫിലീപ്പൈനുകാരിയായ മറിയാൻ എന്ന  ​ഗാർഹിക തൊഴിലാളികളുടെ ഉദാഹരണവും റിപ്പോർട്ടിൽ വിശദീകരിക്കുന്നു.  "മൂന്ന് കുട്ടികളുടെ അമ്മയായ മറിയാൻ നാട്ടിലേക്ക് തിരിച്ചു പോകാൻ ഉദ്ദേശിക്കുന്നുവെങ്കിലും അവർക്ക് 
നാട്ടിലേക്ക് മടങ്ങി പോകാൻ കഴിയാത്ത സാഹചര്യമാണ്.  ലോക്ക് ഡൗൺ കാലത്ത് ഉടമസ്ഥൻ ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. ശുചീകരണവും പാചകവും ഇതിന് പുറമെ അധിക ജോലിയും ചെയ്യേണ്ടി വന്നു. എനിക്ക് വിശ്രമമില്ല, 120 ദിനാറാണ് മാസവരുമാനം. തൊഴിലുടമകൾ എനിക്കെതിരെ എപ്പോഴും ദേഷ്യപ്പെടുന്നു. ഫോൺ ഉപയോ​ഗിക്കുന്നതിന് പരിതിയുണ്ടെന്നും, കുട്ടികളുമായി ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും"  മറിയാൻ ടെല​ഗ്രാഫിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.



പീഡനം നേരിടേണ്ടി വന്ന 25 വയസ്സുളള ഫിലീപ്പൈനുകാരിയായ ക്രിസ്റ്റീനയുടെ അനുഭവവും റിപ്പോർട്ടിൽ വിശദീകരിക്കുന്നു. "കൊവിഡ് കാലത്ത് തന്റെ തൊഴിലുടമകൾ തന്നെ അമിതമായി ജോലി ചെയ്യിപ്പിക്കുന്നു. പ്രവൃത്തി ദിവസങ്ങൾ കൂടുതൽ നീണ്ടു. ആഴ്ചയിൽ ഒരു ദിവസം അവധി നൽകണമെന്ന് കരാർ നൽകിയിട്ടും  ലഭിച്ചില്ല. ഞാൻ വീട്ടിൽ എത്തിയതുമുതൽ  ജോലി ചെയ്യൽ നിർത്തിയിട്ടില്ല, ഇത് വളരെ ബുദ്ധിമുട്ടാണ്.  ഞാൻ ജോലി ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നു, പക്ഷേ  റിക്രൂട്ട്‌മെന്റ് ഏജൻസി എന്നെ സഹായിക്കില്ല. ഒളിച്ചോടാൻ  ആഗ്രഹിക്കുന്നുണ്ടെങ്കിലും  കരാർ ലംഘനത്തിന് നിയമ നടപടി നേരിടേണ്ടി വരുമെന്ന ആശങ്കയുണ്ട്. "ഞാൻ വളരെയധികം സമ്മർദ്ദത്തിലാണ്, എനിക്ക് പോകണം, പക്ഷെ എനിക്ക് ഭയമാണ്." ടെല​ഗ്രാഫിന് നൽകിയ അഭിമുഖത്തിൽ   ക്രിസ്റ്റീന പറയുന്നു. 


വീടിനകത്ത് കുടുങ്ങിക്കിടക്കുന്ന ​ഗാർഹിക തൊഴിലാളികൾ അധിക ജോലികൾ പൂർത്തിയാക്കാൻ കൂടുതൽ സമയം ജോലിചെയ്യാൻ  നിർബന്ധിതരാകുന്നു. ചിലർ ശാരീരികമായി പീഡനം നേരിടേണ്ടി വരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.  ഭൂരിഭാ​ഗം ​ഗാർഹിക തൊഴിലാളികളും  സാധാരണയായി ഏഷ്യയിലെയും ആഫ്രിക്കയിലെയും താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ നിന്നുള്ളവരാണ്.  മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ  ​ഗാർഹിക തൊഴിലകൾക്ക് പീഡനം സഹിക്ക വയ്യാതെ വീടുകളിൽ നിന്ന് ഒളിച്ചോടുന്നത് അസാധ്യമാണ്. 'കഫാല' സ്പോൺസർഷിപ്പ് സമ്പ്രദായത്തിലാണ് ഗാർഹിക തൊഴിലകൾ ജോലി ചെയ്യുന്നത്. ജോലി മാറ്റുന്നതിനോ രാജ്യം വിടുന്നതോ തടയാനുള്ള അധികാരം ഉൾപ്പെടെ തൊഴിലുടമകൾക്ക് അവരുടെ മേൽ സമ്പൂർണ നിയന്ത്രണം ഉണ്ട്. ഒളിച്ചോട്ടം ക്രിമിനൽ കുറ്റമായി കണക്കാക്കും.
 

Related News