മൊബൈൽ ഫോൺ ഷോപ്പിൽ മോഷണം; പ്രതി അറസ്റ്റിൽ

  • 02/11/2020

കുവൈറ്റ് സിറ്റി; മംഗഫിലെ മൊബൈൽ ഫോൺ ഷോപ്പിൽ  അതിക്രമിച്ച് കയറി 13,000 ദിനാറും നിരവധി സ്മാർട്ട്‌ഫോണുകളുമായി രക്ഷപ്പെട്ട പ്രതിയെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിലെ (സിഐഡി) ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.  കഴിഞ്ഞയാഴ്ച മോഷണം നടന്നിരുന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.

 800 ദിനാർ ചെലവഴിച്ചതായി ചോദ്യം ചെയ്യലിനിടെ പ്രതി പറഞ്ഞു. പ്രതിയെ ഫഹഹീൽ പ്രദേശത്ത്  നിന്നാണ് പിടികൂടിയത്. നിരവധി ദിവസത്തേക്ക് മോഷണം ആസൂത്രണം ചെയ്തതായും അദ്ദേഹം സുരക്ഷാ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി. കേസ് അഹ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റിലേക്ക് റഫർ ചെയ്തു. 

Related News