കുവൈത്തിൽ ആദ്യത്തെ സ്റ്റെം സെൽ ട്രാൻസ്പ്ലാന്റ് ഓപ്പറേഷൻ വിജയകരം; പരീക്ഷിച്ചത് 3 വയസ്സുകാരിയിൽ

  • 02/11/2020


കുവൈറ്റ് സിറ്റി;  നാഷണൽ ബാങ്ക് ഫോർ ചിൽഡ്രൻ ഹോസ്പിറ്റലിൽ ആദ്യത്തെ സ്റ്റെം സെൽ ട്രാൻസ്പ്ലാന്റ് ഓപ്പറേഷൻ വിജയകരമായി  നടത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.  രാജ്യത്ത് ആരോഗ്യ സേവനങ്ങൾ വികസിപ്പിക്കാനുള്ള  മന്ത്രാലയത്തിന്റെ തീരുമാന പ്രകാരമാണിത്.   3 വയസുള്ള പെൺകുട്ടിയ്ക്കാണ് ഓപ്പറേഷൻ വിജയകരമായി പരീക്ഷിച്ചത്. 

 നാഷണൽ ബാങ്ക് ഓഫ് കുവൈറ്റ് ഹോസ്പിറ്റൽ ഫോർ ചിൽഡ്രനിൽ വച്ച്  പ്രാഥമിക ന്യൂറോൺ ക്യാൻസർ ബാധിച്ച 3 വയസുകാരിക്ക്   സ്റ്റെം സെൽ ട്രാൻസ്പ്ലാന്റ് നടത്തുന്നതിൽ  പ്രത്യേക മെഡിക്കൽ ടീം വിജയിച്ചതായി മന്ത്രാലയം അറിയിച്ചു. ഓപ്പറേഷൻ വിജയിച്ചതോടെ അഭിമാനകരമായ നേട്ടമാണ് മന്ത്രാലയം കൈവരിച്ചത്. കീമോതെറാപ്പി ചെയ്യുന്നതിന്  പുറമേ രോഗിയുടെ സ്റ്റെം സെല്ലുകൾ ശേഖരിക്കുകയും കാൻസർ ട്യൂമർ നീക്കം ചെയ്യുന്നതിനുള്ള ഓപ്പറേഷൻ നടത്തുകയും ചെയ്തു.  3 ആഴ്ച മുൻപാണ് ആശുപത്രിയിലെ സ്റ്റെം സെൽ ട്രാൻസ്പ്ലാന്റ് വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നത്. മെഡിക്കൽ ടീമിന്റെ കഠിനമായ പരിശ്രമത്തിനൊടുവിലാണ് സ്റ്റെം സെൽ ട്രാൻസ്പ്ലാന്റ് ഓപ്പറേഷൻ നടത്തിയത്.

Related News