കുവൈറ്റിലെത്താൻ ഇടനില രാജ്യമായി ഈജിപ്ഷ്യൻ സ്വദേശികൾ തെരഞ്ഞെടുക്കുന്നത് എത്യോപ്യയെ

  • 02/11/2020

കുവൈറ്റ് സിറ്റി; കൊവിഡ് പശ്ചാത്തലത്തിൽ കുവൈറ്റിലേക്ക് നേരിട്ടുളള യാത്രയ്ക്ക് വിലക്കേർപ്പെടുത്തിയതോടെ  ഈജിപ്തില്‍ നിന്നുള്ള പ്രവാസികള്‍ ഇടനില രാജ്യമായി തെരഞ്ഞെടുക്കുന്നത് എത്യോപ്യയെ.   ദുബായ്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ താമസ ചിലവ് വര്‍ധിച്ച സാഹചര്യത്തിലാണ് നിരവധി പ്രവാസികള്‍ എത്യോപ്യയെ തെരഞ്ഞെടുത്തിരിക്കുന്നത്. അതേസമയം നൂറോളം പ്രവാസികൾക്ക് കുവൈറ്റിൽ ജോലിക്ക് മടങ്ങിയെത്തുന്നതിന്റെ ഭാ​ഗമായി എത്യോപ്യ വഴി കുവൈറ്റിലെത്തിയിട്ടുണ്ട്. 34 രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയപ്പോൾ 14 ദിവസത്തെ ക്വാറന്റൈൻ മറ്റുളള രാജ്യങ്ങളിൽ വച്ച് പൂർത്തിയാക്കണമെന്ന് കുവൈറ്റ് ആരോ​ഗ്യമന്ത്രാലയം നിർദ്ദേശം നൽകിയിരുന്നു.

എന്നാല്‍ എത്യോപ്യയയിൽ ക്വാറന്റൈന്‍ ലംഘിച്ച 12 ഓളം ഈജിപ്ത് പ്രവാസികളെ എത്യോപ്യ തടഞ്ഞുവച്ചിട്ടുണ്ട്. ഇവർ ആരോ​ഗ്യ നിർദ്ദേശങ്ങൾ ലംഘിച്ചതായി ഈജിപ്ഷ്യൻ എംബസി വ്യക്തമാക്കി. എത്തിച്ചേരണ്ട രാജ്യം(കുവൈറ്റ്) പുറപ്പെടുവിക്കുന്ന മാർ​ഗ്ഗ നിർദ്ദേശങ്ങൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും എംബസി വ്യക്തമാക്കി. കൊവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് ഉൾപ്പെടെ എല്ലാ കൊവിഡ് പ്രോട്ടോക്കോളുകളും നടപടി ക്രമങ്ങളും  എല്ലാ പൗരന്മാരും പാലിക്കണമെന്ന് എംബസി കൂട്ടിച്ചേർത്തു.

Related News