കുവൈറ്റിൽ ഇസ്രായേൽ ഉൽപ്പന്നം വിൽപ്പന നടത്തിയതിന് സ്റ്റോർ അടച്ചുപൂട്ടി

  • 03/11/2020

കുവൈറ്റ് സിറ്റി; നിയമം ലം​ഘിച്ച് പ്രവർത്തിക്കുന്ന എട്ട് സ്റ്റോറുകൾ  കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രാലയം  അടച്ചുപൂട്ടി.  ഇസ്രായേൽ ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയതിനാണ് ഒരു സ്റ്റോർ അടച്ചുപൂട്ടിയത്. ഇതുമായി ബന്ധപ്പെട്ട് കേസ് പബ്ലിക് പ്രോസിക്യൂഷൻ ഓഫീസിലേക്ക് റഫർ ചെയ്തു.

കുവൈറ്റ് സിറ്റിയിലെ  ശുവൈഖ് ഏരിയയിലെ ഒരു കാർ പാർട്സ് കമ്പനിയിൽ നിന്നാണ്  ഇസ്രായേൽ നിർമ്മിത ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനിടെ പിടിച്ചെടുത്തത്.  നിയമപ്രകാരം പ്രാദേശിക വിപണികളിൽ നിരോധിച്ച ഇസ്രായേലിൽ നിർമ്മിത ഉൽപ്പന്നങ്ങളാണെന്നും മന്ത്രാലയം വ്യക്തമാക്കി.  ശുവൈഖ് ഏരിയയിലെ ഒരു കമ്പനി ഇസ്രായേൽ നിർമ്മിത സാധനങ്ങൾ വിൽക്കുന്നുണ്ടെന്ന് ഒരു ഉപഭോക്താവിൽ നിന്ന്  മന്ത്രാലയത്തിന് പരാതി ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നിരോധിച്ച ഉൾപ്പന്നങ്ങൾ പിടിച്ചെടുത്തത്. 

Related News