'എല്ലാ രൂപത്തിലുള്ള ഭീകരതേയും ഇല്ലാതാക്കണം'; വിയന്നയിൽ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് കുവൈറ്റ്

  • 03/11/2020


കുവൈറ്റ് സിറ്റി; ഓസ്ട്രിയയിലെ  വിയന്നയിൽ  നടന്ന ഭീകരാക്രമണത്തെ കുവൈറ്റ് ശക്തമായി അപലപിക്കുന്നുവെന്ന്  വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഈ ക്രൂരമായ പ്രവർത്തികൾക്കെതിരെ കുവൈറ്റ് ഓസ്ട്രിയയുമായി ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നുവെന്നും എല്ലാ രൂപത്തിലുമുള്ള ഭീകരതെയും ഇല്ലാതാക്കണമെന്നും മന്ത്രാലയം പ്രസിതാവനയിലൂടെ പറഞ്ഞു. ഓസ്ട്രിയൻ സർക്കാരിനും ജനങ്ങൾക്കും കുവൈറ്റ് ആത്മാർത്ഥ അനുശോചനം അറിയിച്ചു. മരണപ്പെട്ടവർക്ക് അനുശോചനം അറിയിക്കുന്നുവെന്നും,  പരിക്കേറ്റവർക്ക് വേഗത്തിൽ സുഖംപ്രാപിക്കട്ടെയെന്നും മന്ത്രാലയം വ്യക്തമാക്കി. ഓസ്ട്രിയയിൽ നടന്ന ഭീകരാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും, നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 

Related News