കുവൈറ്റിൽ കൊവിഡ് വ്യാപനം; 2 ആഴ്ചത്തേക്ക് ഭാഗിക കർഫ്യൂ ഏർപ്പെടുത്താനൊരുങ്ങുന്നു

  • 04/11/2020

കുവൈറ്റ് സിറ്റി; കുവൈറ്റിൽ കൊവിഡ്‌ വ്യാപനം അതി രൂക്ഷമായി  തുടരുന്ന സാഹചര്യത്തിൽ ‌  2 ആഴ്ചത്തേക്ക് ഭാഗിക കർഫ്യൂ   ഏർപ്പെടുത്തണമെന്ന് ആരോഗ്യ മന്ത്രി ബാസിൽ അൽ സബാഹ്. പത്ത് ആഴ്ചയ്ക്ക്‌ ശേഷം സ്ഥിതിഗതികൾ ഇതേ നിലയിൽ തുടരുകയാണെങ്കിൽ  രണ്ടാഴ്ചത്തേക്ക്‌ കർഫ്യൂ ഏർപ്പെടുത്തേണ്ടി വരുമെന്ന് ആരോ​ഗ്യമന്ത്രി വ്യക്തമാക്കി. രാത്രി 9 മണി മുതൽ പുലർച്ചെ 4 മണി വരെ കർഫ്യൂ ഏർപ്പെടുത്താനാണ് നിർദ്ദേശം നൽകുന്നത്.   മന്ത്രി സഭ യോഗത്തിൽ  ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം സമർപ്പിച്ചു 

കൊവിഡ് രൂക്ഷമാകുന്ന ഗവർണ്ണറേറ്റിൽ ലോക്ക്‌ ഡൗൺ ഏർപ്പെടുത്തുക, രാജ്യത്ത്‌ നിന്നും തിരിച്ചുമുള്ള വാണിജ്യ വിമാന സർവ്വീസുകൾ നിർത്തലാക്കുക, ഷോപ്പിംഗ്‌ കോം പ്ലക്സുകൾ, വാണിജ്യ സമുച്ചയങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ മുതലായ ജനങ്ങൾ കൂടിച്ചേരുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തി വയ്ക്കുക, റെസ്റ്റോറന്റുകളിൽ അകത്തിരുന്നു ഭക്ഷണം കഴിക്കുന്നത്‌ നിർത്തലാക്കി ഹോം ഡെലിവറി സേവനമായി മാത്രം പരിമിതപ്പെടുത്തുക മുതലായ നിർദ്ദേശങ്ങളും ആരോഗ്യ മന്ത്രാലയം മന്ത്രി സഭയുടെ പരിഗണക്കായി സമർപ്പിച്ചിട്ടുണ്ട്‌. വാണിജ്യ കേന്ദ്രങ്ങൾ ഉൾപ്പെടെ ജനങ്ങൾ കൂടി ച്ചേരുന്ന സ്ഥാപനങ്ങളുടെ  പ്രവർത്തന സമയം   രാവിലെ 10 മുതൽ രാത്രി 8 വരെ യായി കുറക്കുക. 


റെസ്റ്റോറന്റുകളിൽ   മുൻ കൂർ  അപ്പോയിന്റ്മെന്റ് സംവിധാനം ഏർപ്പെടുത്തുകയും ഇവയുടെ പ്രവർത്തന സമയം  രാത്രി 9 മണി വരെയായി പരിമിതപ്പെടുത്തുകയും ചെയ്യുക , ഹെൽത്ത്‌ ക്ലബുകളിൽ പ്രവേശിക്കുന്നതിനു  അപ്പൊയിന്റ്‌മന്റ്‌ സംവിധാനം ഏർപ്പെടുത്തുക, ആരോഗ്യ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ  മൂന്ന് ദിവസത്തേക്ക്  അടച്ചു പൂട്ടുക,നിയമലംഘനങ്ങൾ വീണ്ടും ആവർത്തിച്ചാൽ വൻ പിഴ ചുമത്തുക, എന്നിവയാണ് പ്രധാന നിർദ്ദേശങ്ങൾ. മാസ്ക് ധരിക്കാത്തവർക്കെതിരെ അടിയന്തര പിഴ ചുമത്തണമെന്നും നിർദ്ദേശം നൽകിയിട്ടുളള. പല രാജ്യങ്ങളും കൊവിഡ് രണ്ടാംഘട്ട വ്യാപനത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്നും അധികൃതർ വ്യക്തമാക്കുന്നു. 

Related News