കുവൈറ്റിലെ ക്വാറന്റൈന്‍ കാലാവധി 14 ദിവസം തന്നെ തുടരും; മാറ്റം ഇല്ലെന്ന് അധികൃതര്‍

  • 04/11/2020

കോവിഡ് പശ്ചാത്തലത്തിൽ   
കുവൈറ്റിലേക്ക് എത്തുന്നവര്‍ക്കുള്ള ക്വാറന്റൈന്‍ കാലാവധി  കുറയ്ക്കില്ലെന്ന് റിപ്പോർട്ട്. ഇത്തരത്തിൽ  ക്വാറന്റൈൻ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് യാതൊരു നിര്‍ദ്ദേശവും ആരോഗ്യമന്ത്രാലയം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ ക്വാറന്റൈന്‍ കാലാവധി
യിൽ മാറ്റം ഉണ്ടാകില്ലെന്ന് അധികൃതര്‍  അറിയിച്ചു.   
 14 ദിവസം ആണ് നിലവിലെ ക്വാറന്റൈൻ കാലാവധി, ഇത് 7 ദിവസം ആക്കി കുറയ്ക്കണം എന്നായിരുന്നു ആവശ്യം ഉയർന്നു വന്നിരുന്നത്.

അതേസമയം, കൊവിഡ് വൈറസ് വ്യാപനം കണക്കിലെടുത്ത്   പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലും മാറ്റമില്ല. ഈ പട്ടികയില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ ആരോഗ്യവകുപ്പ് അവലോകനം ചെയ്യുന്നുണ്ടെന്നും എന്നാല്‍ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
കൊവിഡ് പ്രോട്ടോക്കോള്‍ സ്വദേശികളും പ്രവാസികളും കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. അതേസമയം, രാജ്യത്ത്  ഭാഗിക കർഫ്യൂ ഏർപ്പെടുത്തുന്ന കാര്യങ്ങൾ അടക്കം കോവിഡ്‌ സാഹചര്യം വിലയിരുത്തിയതിന്  ശേഷം തീരുമാനിക്കും എന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Related News