കുവൈറ്റിലെ മരുഭൂമിയിൽ അനധികൃത വിൽപ്പന; 30 തൊഴിലാളികളെ നാടുകടുത്തും.

  • 05/11/2020

കുവൈറ്റ് സിറ്റി; മരുഭൂമിയിൽ അനധികൃതമായി കച്ചവടം നടത്തുന്നുണ്ടെന്ന് റിപ്പോർട്ട്. സെവൻത് റിം​ഗ് റോഡിനടുത്തുളള മരുഭൂമിയിൽ വച്ച്  ഉപയോഗിച്ചതും പഴകിയതുമായ വിസ്തുക്കൾ  വിൽക്കാൻ  മുനിസിപ്പാലിറ്റിയിലെ  മാലിന്യ വകുപ്പിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ ശ്രമിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. അന്വേഷണ സംഘം സ്ഥലത്തെത്തിയപ്പോൾ തൊഴിലാളി ഓടി രക്ഷപ്പെട്ടുവെന്നും അധികൃതർ പറയുന്നു.  ഇവർ മുനിസിപ്പാലിറ്റി വാഹനത്തിൽ ലോഡാക്കി കൊണ്ടുവന്ന പഴയ  ഇരുമ്പ്, അലുമീനിയം, കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ, പ്ലാസ്റ്റിക് എന്നിവ  മറിച്ച്  വിൽക്കാറുണ്ടെന്ന് അന്വേഷണം സംഘം കണ്ടെത്തിയിട്ടുണ്ട്.  പ്രതികൾ കുറെക്കാലമായി ഇങ്ങനെ സാധനങ്ങൾ മറിച്ച് വിൽക്കാറുണ്ടെന്നും. റോ​ഡരികിൽ നിന്നും പഴയ വാഹനങ്ങളടക്കം അനധികൃതമായി  വിൽക്കാറുണ്ടെന്നും  അന്വേഷണം സംഘം കണ്ടെത്തി. 

ഇവർ പഴയ വസ്തുക്കളും മാലിന്യങ്ങൾക്കും പുറമെ പേപ്പറുകളും, പുസ്തകങ്ങളും മറിച്ച് വിൽക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്താക്കുന്നത്. ഇതിൽ കുവൈറ്റ് അവ്കാഫ് പബ്ലിക്  ഫൗണ്ടേഷന്റെയും, എഞ്ചിനീയറിംഗ് പദ്ധതികളുടെയും പേപ്പറുകൾ ഉണ്ടായിരുന്നു.   വഫ്ര, കാബ്, ജലീൽ, ഖൈതാൻ തുടങ്ങി നിരവധി ഏരിയയിൽ പരിശോധന നടത്തിയെന്നും കുറെ പേർ അറസ്റ്റിലായെന്നും അധികൃതർ അറിയിച്ചു.  ഇതുമായി ബന്ധപ്പെട്ട് 30 പേരെ നാടുകടത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Related News