മികച്ച പാസ്പോർട്ടുകളുടെ റാങ്കിംഗിൽ കുവൈറ്റ് പാസ്സ്പോർട്ട് 36ആം സ്ഥാനത്ത്

  • 05/11/2020


2020ലെ ആൾട്ടൻ ക്യാപിറ്റൽ സൂചിക പ്രകാരം മികച്ച പാസ്പോർട്ടുകളുടെ റാങ്കിംഗിൽ കുവൈറ്റ് 36 ആം സ്ഥാനത്തെത്തി. പരാഗ്വേ, സെന്റ് ലൂസിയ എന്നീ രാജ്യങ്ങളും കുവൈറ്റിനൊപ്പം 36 ആം സ്ഥാനം പങ്കിടുന്നുണ്ട്.  കുവൈറ്റ് പാസ്സ്പോർട്ട് കൈവശം ഉള്ള വ്യക്തിക്ക് എത്രത്തോളം രാജ്യങ്ങളിൽ വിസ ഇല്ലാതെ സന്ദർശനം നടത്താം എന്നതിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് നിർണ്ണയിച്ചത്‌.  എമിറേറ്റ്സ് പാസ്പോർട്ട്
അറബ്  രാജ്യങ്ങൾക്കിടയിൽ ഒന്നാം സ്ഥാനത്തും, ലോകത്ത് 14 ആം സ്ഥാനത്തും ആണ് 

ഖത്തർ പാസ്സ്പോർട്ട് അറബ് രാജ്യങ്ങൾക്കിടയിൽ 2ആം സ്ഥാനത്തും, ലോകത്ത് 34 ആം സ്ഥാനത്തും ആണ് .  അറബ് രാജ്യങ്ങൾക്കിടയിൽ കുവൈറ്റ് പാസ്പോർട്ട്  3ആം സ്ഥാനത്തും, ലോകത്ത് 36ആം സ്ഥാനത്തും ആണ്. ലോകത്ത് ബഹ്റൈൻ പാസ്സ്പോർട്ട് 41, സൗദി അറേബ്യ  പാസ്സ്പോർട്ട് 44, ഒമാൻ പാസ്സ്പോർട്ട് 45 എന്നിങ്ങനെയാണ് സ്ഥാനങ്ങൾ. ലോകത്ത് ഏറ്റവും മികച്ച പാസ്സ്പോർട്ട് ആയി ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്  ന്യൂസിലൻഡ് പാസ്പോർട്ട് ആണ്.

Related News