കുവൈറ്റും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തും ; കുവൈറ്റ് പ്രധാനമന്ത്രിയും ഇന്ത്യന്‍ അംബാസിഡറും കൂടിക്കാഴ്ച നടത്തി.

  • 05/11/2020

കുവൈറ്റും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുക  എന്ന ലക്ഷ്യത്തോടെ കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് സബ ഖാലിദ് അല്‍ ഹമദ് അല്‍ സബയും  ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്ജും കൂടിക്കാഴ്ച നടത്തി. കുവൈറ്റിലെ ഇന്ത്യന്‍ സമൂഹത്തിന് നല്‍കുന്ന പിന്തുണയില്‍ അദ്ദേഹം പ്രധാനമന്ത്രിയ്ക്ക് നന്ദി അറിയിച്ചു. കൂടിക്കാഴ്ച്ചയില്‍ ഇരുരാജ്യങ്ങളും  പുതിയ മേഖലകളില്‍ സഹകരണം വിപൂലീകരിക്കുന്നതിനുള്ള മാര്‍ഗങ്ങളെ കുറിച്ചും ഇന്ത്യന്‍ പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.

Related News