കുവൈറ്റിൽ ശനിയാഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകൻ

  • 05/11/2020

കുവൈറ്റിൽ  ശനിയാഴ്ച ശക്തമായ മഴയ്ക്ക്  സാധ്യതയുണ്ടെന്ന്  കാലാവസ്ഥാ കേന്ദ്രം അറിയിച്ചു, . തെക്കുകിഴക്കൻ ഭാ​ഗങ്ങളിൽ ഉണ്ടാകുന്ന കാറ്റിനെത്തുടർന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്  കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖരാവി പ്രവചിച്ചു. വ്യാഴാഴ്ച രാത്രി മുതൽ മേഘങ്ങൾ മൂടുമെന്നും അദ്ദേഹം വ്യക്തമാക്കി. തീരപ്രദേശങ്ങളിൽ കാലാവസ്ഥ കൂടുതൽ തണുപ്പ് അനുഭവപ്പെടും,  താപനില 13 ഡിഗ്രി സെൽഷ്യസിലേക്ക് കുറയാൻ സാധ്യതയുണ്ട്.  വെള്ളിയാഴ്ച   ഭാഗികമായി തെളിഞ്ഞ കാലാവസ്ഥ ആയിരിക്കുമെന്നും അദ്ദേഹം പ്രവചിക്കുന്നു. 

Related News