കുവൈറ്റിൽ കൊവിഡ് മുക്തി നേടിയവർ പ്ലാസ്​മ നൽകണം; അഭ്യർത്ഥനയുമായി ​ സെൻട്രൽ ബ്ലഡ്​ ബാങ്ക്​

  • 05/11/2020

കുവൈറ്റിൽ  കൊവിഡ്​ മുക്തി നേടിയവർ  പ്ലാസ്​മ ദാനം നൽകണമെന്ന്​ അഭ്യർത്ഥനയുമായി കുവൈറ്റ്​ സെൻട്രൽ ബ്ലഡ്​ ബാങ്ക്​. 18 വയസ്സിന് മുകളിൽ പ്രായമുള്ള, വിട്ടുമാറാത്ത രോഗങ്ങളൊന്നുമില്ലാത്തവർക്ക്​ പ്ലാസ്​മ നൽകാമെന്ന്​ ആരോഗ്യ മന്ത്രാലയത്തിലെ രക്തദാന വകുപ്പ്​ മേധാവി ഡോ. റീം അൽ റിള്‌വാൻ പറഞ്ഞു. പ്ലാസ്​മ ചികിത്സ ഫലപ്രദമാണെന്നെന്നും,  രോഗപ്രതിരോധ പ്ലാസ്മക്ക്​ വർധിച്ചുവരുന്ന ആവശ്യം നിറവേറ്റാനായി കൊവിഡ്​ മുക്തർ ദാനം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു​.

പ്ലാസ്മ ദാന പ്രക്രിയക്ക് മുമ്പായി പാലിക്കേണ്ട നടപടിക്രമങ്ങളും വ്യവസ്ഥകളും ഉണ്ട്. സുഖം പ്രാപിച്ച വ്യക്തി രോഗലക്ഷണമില്ലാത്തവരും രണ്ടാഴ്​ചത്തെ ക്വാറന്റൈൻ കാലാവധി കഴിഞ്ഞവരായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പ്ലാസ്​മ നൽകാൻ തയ്യാറുള്ളവർ https://btas-kw.org/ccpdonation എന്ന വെബ്​സൈറ്റിൽ രജിസ്റ്റർ ചെയ്യണം. കഴിഞ്ഞ ഏപ്രിലിലാണ്​ കുവൈത്തിൽ കൊവിഡ്​ ചികിത്സക്കായി പ്ലാസ്​മ സ്വീകരിച്ച് തുടങ്ങിയത്​. ഇതുവരെ 1700 പ്ലാസ്​മ ബാഗ്​ സ്വീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News