കുവൈറ്റിൽ നിന്ന് ഉംറയ്ക്ക് പോകുന്ന പ്രവാസികൾക്കും സ്വദേശികൾക്കുമുളള നിബന്ധനകൾ പുറപ്പെടുവിച്ചു

  • 06/11/2020

കൊവിഡ് പശ്ചാത്തലത്തിൽ കുവൈറ്റിൽ നിന്നും സൗദി അറേബ്യയിലേക്ക് ഉംറയ്ക്ക് പോകുന്ന പ്രവാസികൾക്കും, സ്വദേശികൾക്കുമുളള വ്യവസ്ഥകൾ അവ്കാഫ് ഇസ്ലാമിക് കാര്യമന്ത്രാലയം  പുറപ്പെടുവിച്ചു. ഉംറ തീർത്ഥാടനത്തിന് മുൻപ് സൗദിയിൽ മൂന്ന് ദിവസത്തെ ക്വാറന്റൈനിൽ കഴിയുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടതെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഉംറ കഴിഞ്ഞ് കുവൈറ്റിലേക്ക് തന്നെ തിരിച്ച് വരുമ്പോൾ ക്വാറന്റൈനിൽ പ്രവേശിക്കേണ്ടതുണ്ടോ, അല്ലെങ്കിൽ പിസിആർ കൊവിഡ് സർട്ടിഫിക്കറ്റ് എടുക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ അധികൃതർ വ്യക്തത വരുത്തിയിട്ടില്ല.

അതേസമയം, ഉംറയ്ക്ക് പോകുന്ന പ്രവാസികൾക്കും സ്വദേശികൾക്കും സൗദി അറേബ്യയിലെ ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ സർക്കുലർ പ്രകാരമുളള വ്യവസ്ഥകൾ താഴെ പറയുന്നവയാണ്

സ്വദേശികൾക്കുളള വ്യവസ്ഥകൾ

1.  18നും 70നും ഇടയിൽ വയസ്സുളളവായിരിക്കണം

2.  സൗദി അറേബ്യയിൽ പ്രവേശിച്ചതിന് ശേഷം പാസ്പോർട്ട് നമ്പർ തവക്കൽന ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യണം

3.  സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നതിന്റെ 72 മണിക്കൂർ മുൻപ് അം​ഗീകൃത ആരോ​ഗ്യ കേന്ദ്രത്തിൽ നിന്ന് എടുത്ത പിസിആർ കൊവിഡ് പരിശോധന സർട്ടിഫിക്കറ്റ് കൈവശം വയ്ക്കണം

4.  സൗദി അറേബ്യയിൽ പ്രവേശിച്ചതിന് ശേഷം ഉംറ കർമ്മങ്ങൽ നിർവ്വഹിക്കുന്നതിന് മുൻപ് 3 ദിവസത്തെ ക്വാറന്റൈൻ കാലയളവ് പൂർത്തിയാക്കണം(മക്കയിലോ, മറ്റ് അടുത്ത പ്രദേശങ്ങളിലോ ക്വാറന്റൈനിൽ കഴിയാം)

5.  ഉംറ ചെയ്യാൻ ലഭ്യമായ സമയവും, തീയതിയും അനുസരിച്ച് ഉംറ ആപ്പ് വഴി റിസർവ്വേഷൻ ചെയ്യുക

പ്രവാസികൾക്കുളള  വ്യവസ്ഥകൾ 

1. 18നും 70നും ഇടയിൽ വയസ്സുളളവായിരിക്കണം

2.  അം​ഗീകൃത  ഉംറ ട്രാവൽസിൽ നിന്ന് ഫുൾ പാക്കേജ് സർവ്വീസ് ലഭ്യമാക്കുകയും, വിസ എടുക്കുകയും ചെയ്യുക

Related News