കൊവിഡ് പരിശോധനയ്ക്ക് പുതിയ കണ്ടെത്തലുമായി കുവൈറ്റിലെ ഗവേഷകര്‍

  • 06/11/2020

കൊവിഡ് പരിശോധനയ്ക്ക് ഉമിനീര്‍  ഫലപ്രദമാണെന്ന് അല്‍ സബ ഹോസ്പിറ്റര്‍ ഡയറക്ടര്‍ ഡോ. നായിഫ് അല്‍ ഹര്‍ബി. ആരോഗ്യമന്ത്രാലയത്തിന്റെ അനുമതിയോടെ അല്‍ സബ ആശുപത്രിയിലും അല്‍ റാസി ഓര്‍ത്തോപെഡിക് ആശുപത്രിയിലും കൊവിഡ് രോ​ഗികളെ തിരിച്ചറിയാന്‍ ഉമിനീര്‍ പരിശോധനയാണ് ഇപ്പോള്‍ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട്  കുവൈറ്റ് ഗവേഷകരാണ് ഉമനീർ പരിശോധന ഫലപ്രദമെന്ന് കണ്ടെത്തിയിരിക്കുന്നത്. 

 ഡോ. ഫാത്തിമ അല്‍ ഹാരിഷ്, ഡോ. ഹയ അല്‍ തവാലെ എന്നിവര്‍ ശാസ്ത്രീയ ഗവേക്ഷണത്തിലൂടെ ഉമിനീര്‍ പരിശോധനയുടെ ഫലപ്രാപ്തി കണ്ടെത്തിയതായും തുടര്‍ന്ന് കഴിഞ്ഞ സെപ്തംബര്‍ മുതല്‍ ഈ പരിശോധന നടത്തുന്നുണ്ടെന്നും അല്‍ ഹര്‍ബി വ്യക്തമാക്കി. സ്വാബ് ടെസ്റ്റിനെക്കാള്‍ മികച്ച റിസല്‍ട്ട് ഉമിനീര്‍ പരിശോധന നല്‍കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് പരിശോധനയ്ക്ക് ഉമനീർ ഉപയോ​ഗിക്കാമെന്ന് യുഎസ് ഫുഡ് ആന്റ് ഡ്ര​ഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) നേരത്തെ അനുമതി  നൽകിയിരുന്നു. വൈദ്യ പരിശോധനയ്ക്കോ, ശസ്ത്രക്രിയക്കോ, വിധേയരാകുന്നവർക്ക് മുൻപ് നടത്തേണ്ട കൊവിഡ് പരിശോധന ഉമനീർ ഉപയോ​ഗിച്ച് വേ​ഗത്തിൽ നടത്താമെന്നും അദ്ദേഹം പറഞ്ഞു. ഉമനീർ പരിശോധിക്കാൻ വിലയേറിയ ഉപകരണങ്ങളുടെ മറ്റു സഹായികളുടെ ആവശ്യമില്ലെന്നും സ്വയം ശേഖരിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Related News