1.7 മില്ല്യണ്‍ കൊവിഡ് വാക്സിൻ കുവൈറ്റിലെത്തിക്കാനൊരുങ്ങി അധികൃതർ

  • 06/11/2020

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി വാക്സിൻ SARSCOV-2 ലഭ്യമായാലുടൻ വിതരണം ചെയ്യുമെന്ന് കുവൈറ്റ് ആരോഗ്യമന്ത്രാലയം അറിയിച്ചു.  കുവൈറ്റില്‍ ആവശ്യത്തിന് വാക്സിൻ എത്തിക്കാന്‍ പദ്ധതി നടപ്പിലാക്കുന്നുണ്ടെന്നും  ആരോഗ്യമന്ത്രാലയ അധികൃതർ വ്യക്തമാക്കി. കൊവിഡ് വാക്സിൻ ലഭ്യമാക്കുന്നതുമായി  നേരത്തെ ചില കമ്പനികളുമായി കുവൈറ്റ് ധാരണയിലെത്തിയിരുന്നുവെന്നും, മറ്റു ചില കമ്പനികളുമായുള്ള കരാറുകളും പുരോഗമിക്കുകയാണെന്നും അധികൃതർ പറഞ്ഞു.  (ഗവി)  ഗ്ലോബല്‍ അലയന്‍സ് ഫോര്‍ വാക്‌സിന്‍സ് ആന്‍ഡ് ഇമ്മ്യൂണൈസേഷനുമായി കുവൈറ്റ് കരാറിൽ ഒപ്പുവച്ചിട്ടുണ്ട്. കരാർ പ്രകാരം വാക്‌സിന്‍ ലഭ്യമായാൽ 1.7 മില്ല്യണ്‍ ഡോസ് കുവൈറ്റിലെത്തും . ആദ്യഘട്ടത്തില്‍ വാക്‌സിനെത്തിക്കുന്നതിന്റെ ചെലവ് 18 മില്യണ്‍ ഡോളറാണെന്നും അധികൃതർ പറയുന്നു.

ഏകദേശം 18 തരം വാക്സിനുകൾ  ​ഗ്ലോബല്‍ അലയന്‍സ് ഫോര്‍ വാക്‌സിന്‍സ് ആന്‍ഡ് ഇമ്മ്യൂണൈസേഷനിൽ ഉണ്ട്. ലോകത്ത് നിർമ്മിക്കുന്ന ഭൂരിഭാ​ഗം വാക്സിനുകളും ഇതിൽ ഉൾപ്പെടുന്നു. ​ഏറ്റവും ഫലപ്രാപ്തിയുളള മഡോണ വാക്സിനും ഇതിൽ ഉൾപ്പെടുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. ഗവിയുമായാണ് ഔദ്യോ​ഗികമായി കരാറിൽ ഒപ്പുവച്ചത്, മറ്റ് കമ്പനികളുമായി ചർച്ച നടത്തി വരികയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. 

Related News