മോശമായ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; കുവൈറ്റിൽ ഫാഷൻ ഡിസൈനർക്കും ഭർത്താവിനും രണ്ട് വർഷം തടവ് ശിക്ഷ

  • 06/11/2020


സാമൂഹിക മാധ്യമങ്ങളിൽ മോശമായ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനെ തുടർന്ന് ഫാഷൻ ഡിസൈനർക്കും ഭർത്താവിനും രണ്ട് വർഷം തടവ് ശിക്ഷ വിധിച്ചു. ദമ്പതികൾ രണ്ടായിരം ദിനാര്‍ പിഴ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. അതേസമയം, ജാമ്യം ലഭിക്കാനും തടവ് ശിക്ഷ ഒഴിവാക്കാനും 1000 ദിനാർ പിഴ അടക്കണമെന്നും കോടതി വിധിച്ചു. സാമൂഹിക മാധ്യമങ്ങളിൽ അധാർമ്മിക പ്രവർത്തനങ്ങൾ ദമ്പതികൾ ചെയ്തുവെന്നും, ഇവർ കുറ്റക്കാരണെന്നും കണ്ടെത്തിയിരുന്നു. 

Related News