നാട്ടിൽ കുടുങ്ങിയ കുവൈറ്റ് പ്രവാസികൾക്ക് 1.2 ദശലക്ഷം ദിനാർ ശമ്പളം നൽകി

  • 06/11/2020

കുവൈറ്റ് സിറ്റി;  നാട്ടിൽ കുടുങ്ങിയ കുവൈറ്റ് പ്രവാസികൾക്ക് മൂന്ന് മാസത്തനിടെ 1.2 ദശലക്ഷം ദിനാർ ശമ്പളം നൽകിയെന്ന് റിപ്പോർട്ട്. കൊവിഡ് പശ്ചാത്തലത്തിൽ 34 രാജ്യങ്ങളിൽ നിന്ന് കുവൈറ്റിലേക്ക് നേരിട്ടുളള യാത്ര നിരോധനം ഏർപ്പെടുത്തിയിരുന്നു. ഈ രാജ്യങ്ങളിൽ നിന്നുളള പ്രവാസികൾക്കാണ് ശമ്പളം ലഭിച്ചത്. കുവൈറ്റിൽ  എണ്ണ മേഖലയിൽ ജോലിചെയ്യുന്നവരാണിവർ. ഏപ്രിൽ, മെയ്, ജൂൺ എന്നീ 3 മാസത്തിനുള്ളിൽ  1.2 ദശലക്ഷം ദിനാർ ശമ്പളം  കുവൈറ്റ് പെട്രോളിയം നൽകിയെന്നാണ് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നത്.

ജീവനക്കാരുടെ ശമ്പളം നിയമ പരിരക്ഷയിൽ ഉൾപ്പെടുന്നതിനാൽ തൊഴിലാളികളുടെ വേതനം കൃത്യസമയത്ത് നൽകണമെന്ന വ്യവസ്ഥയുണ്ട്. നിയമപരമായി കുവൈറ്റ് പെട്രോളിയം കോർപ്പറേഷനും അതിന്റെ അനുബന്ധ കമ്പനികളും  ജീവനക്കാരുടെ ശമ്പളം നൽകാൻ ബാധ്യസ്ഥരാണെന്ന് റിപ്പോർട്ടിൽ പറയുന്നു.  കുവൈറ്റ് പെട്രോളിയം കോർപ്പറേഷനിൽ (അഡ്മിനിസ്ട്രേറ്റീവ് വിഭാ​ഗം) ജോലി ചെയ്യുന്ന 10 ജീവനക്കാരും,  കുവൈറ്റ് ഓയിൽ കമ്പനിയിലെ 121 ജീവനക്കാരും ഉൾപ്പെടെയുളള 196 ജീവനക്കാർക്കാണ് ശമ്പളം നൽകിയിട്ടുളളത്. 

Related News