കുവൈറ്റിൽ ഡ്രൈവിംഗ് ലൈസെൻസ് ലഭിക്കാനായി പുതിയ തിയററ്റിക്കൽ ടെസ്റ്റ്.

  • 09/11/2020

കുവൈറ്റ് : കുവൈറ്റിൽ പുതിയ തിയററ്റിക്കൽ ഡ്രൈവിംഗ് ടെസ്റ്റ് സംവിധാനം നടപ്പിലാക്കിയതായി  ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു.  നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും ട്രാഫിക് അവബോധത്തിന്റെ തോത് ഉയർത്തുന്നതിനുമുള്ള പബ്ലിക്ക് അഡിമിനിസ്ട്രേഷന്റെ (ട്രാഫിക്)  ഭാഗമായാണിതെന്നും അധികൃതർ വ്യക്തമാക്കുന്നു.  തിയററ്റിക്കൽ ഡ്രൈവിംഗ് ടെസ്റ്റ് ഓരോ വിഭാഗത്തിലുമുള്ള ലൈസന്സുകൾക്കനുസരിച്ചായിരിക്കുമെന്ന് ഓപ്പറേഷൻ മന്ത്രാലയത്തിന്റെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സെയ്ഗ് അറിയിച്ചു . പബ്ലിക്ക്, പ്രൈവറ്റ് വാഹനങ്ങളിൽ ഏതിനാണോ ലൈസൻസ്  എടുക്കുന്നത് അതിന് അനുസരിച്ചായിരിക്കും  തിയററ്റിക്കൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുകയെന്നും പഴയതിൽ നിന്ന് വ്യത്യസ്തമായി ട്രാഫിക് ചിഹ്നങ്ങളുമായി ബന്ധപ്പെട്ട 10 ചോദ്യങ്ങൾ, 5 പൊതുവായ വിവര ചോദ്യങ്ങൾ, ട്രാഫിക് നിയമങ്ങളുമായി ബന്ധപ്പെട്ട രണ്ട് ചോദ്യങ്ങൾ, കൂടാതെ വാഹനമോടിക്കുമ്പോൾ സംഭിവിക്കുന്ന കാര്യങ്ങളുമായി  ബന്ധപ്പെട്ട ഒരു ചോദ്യം  എന്നിവ അടങ്ങിയിരിക്കുന്നു.

Related News