ഐഎസ്‌ഐഎസിന് ധനസഹായം നല്‍കിയെന്ന കേസ്; പിതാവിനും, മകനും, സ്വദേശിയ്ക്കും 5 വർഷത്തെ തടവ് ശിക്ഷ

  • 09/11/2020

കുവൈറ്റ് സിറ്റി;   യെമനില്‍   തീവ്രവാദ സംഘടനയായ ഐഎസ്‌ഐഎസിനെ പിന്തുണയ്ക്കുകയും  ധനസഹായം നല്‍കുകയും ചെയ്തുവെന്ന കേസില്‍ മൂന്ന് പ്രതികൾക്ക് അഞ്ച് വർഷം തടവ് ശിക്ഷ.  കേസിൽ ഉൾപ്പെട്ടെ ബിദൂനിയെയും മകനെയും കുവൈറ്റ് പൗരനെയും അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിച്ച കോടതി ഉത്തരവ് അപ്പീല്‍ കോടതി ശരിവച്ചു.  ആയുധങ്ങള്‍ കൈവശം വച്ചു,   യെമനില്‍ തീവ്രവാദ സംഘടനയെ പിന്തുണയ്ക്കുകയും  ധനസഹായം നല്‍കുകയും ചെയ്തു,  എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. 

ബിദൂനിയും മകനും ഐഎസ്‌ഐഎസിനായി 9000 കെഡിയും മരുന്നുകളും മറ്റ് വസ്തുക്കളും സമാഹരിച്ച് നല്‍കിയെന്നാണ് കേസ്. ഇതിന് ബിദൂനിയെ സഹായിച്ചത് കുവൈറ്റ് പൗരനാണ്. അതേസമയം, യെമന്‍ പൗരനെ കേസില്‍ നിന്ന് കുറ്റവിമുക്തനാക്കി. യെമൻ പൗരനായിരുന്ന ഇവരെ കുവൈറ്റിൽ നിന്നും യെമനിലേക്ക് കാറിൽ കൊണ്ടുപോയത്.  ബിദൂനിയുടെ മകൻ സാമൂഹിക മാധ്യമങ്ങൾ വഴി ഐസ്ഐസ് സംഘടനയിലെ നേതാക്കളുമായി സംസാരിച്ചിട്ടുണ്ടെന്നും സുരക്ഷാ ഉദ്യോ​ഗസ്ഥർ കണ്ടെത്തിയിരുന്നു. 

Related News