നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് കുവൈത്തിലേക്ക് തിരിച്ചുവരാൻ വഴിയൊരുങ്ങുന്നു.

  • 09/11/2020

കുവൈത്ത് സിറ്റി : 2019 സെപ്റ്റംബർ ഒന്നാം തിയ്യതി മുതൽ രാജ്യത്തിന് പുറത്തേക്ക് പോയ വിദേശികൾക്ക് സാധുവായ താമസ കാലാവധി ഉണ്ടെങ്കിൽ  തിരികെ വരുവാൻ സാധിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. നേരത്തെ ആറ് മാസത്തിനുള്ളിൽ കുവൈത്തിലേക്ക് പ്രവേശിച്ചില്ലെങ്കിൽ വിസ റദ്ധാകുമായിരുന്നു. കുവൈത്തിലേക്ക് സർവീസ് നടത്തുന്ന  വിമാന കമ്പനികൾക്കും ഇത് സംബദ്ധമായ സർക്കുലർ നൽകിയിട്ടുണ്ട്. 

കോവിഡ് പശ്ചാത്തലത്തിൽ  വിമാനത്താവളത്തിൽ കർശനമായ നിയന്ത്രണങ്ങളാണ് ഇപ്പോഴും നിലനിൽക്കുന്നത്. ആദ്യഘട്ടത്തിന്റെ ഭാഗമായി 30 ശതമാനം പ്രവർത്തനങ്ങൾ മാത്രമേ ഡിജിസിഎ അനുവദിക്കുന്നള്ളൂ.കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാണിജ്യ വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് മാറ്റമില്ലെന്നും  ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചാണ് എയർപ്പോർട്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. ഇപ്പോഴത്തെ സാഹചര്യത്തിൽ  2021 ജനുവരി 31 വരെ ആദ്യഘട്ടം തുടരുമെന്നും അധികൃതർ പറഞ്ഞു.

Related News