യാത്ര നിരോധിത രാജ്യങ്ങളിൽ നിന്നും കുവൈറ്റിലേക്ക് നേരിട്ടുള്ള യാത്ര; ആരോഗ്യ അധികൃതരുടെ തീരുമാനത്തിനായി കാത്തിരിക്കുന്നു..

  • 10/11/2020

കുവൈറ്റ്‌ സിറ്റി; കോവിഡ് വൈറസ് വ്യാപന പശ്ചാത്തലത്തിൽ യാത്ര  നിരോധനമുള്ള
34  രാജ്യങ്ങളിൽ നിന്നുമുള്ള വിമാന  സർവീസുകൾ പുനരാരംഭിക്കുന്നതിന് ആരോഗ്യ അധികൃതരുടെ തീരുമാനത്തിനായി കാത്തിരിക്കുന്നു. നിലവിൽ കോവിഡ്  വൈറസ് കൂടുതൽ സ്ഥിരീകരിക്കുന്ന രാജ്യങ്ങളുടെ കണക്കുകൾ ആരോഗ്യ അധികൃതർ വിലയിരുത്തുകയാണ് എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതിന്റെ  പശ്ചാത്തലത്തിൽ വിമാന സർവീസുകൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശം നൽകാനാണ് തീരുമാനം. അതേസമയം 100 ദിവസത്തിനിടെ 1,92,000 പ്രവാസികൾ കുവൈറ്റിലേക്ക് മടങ്ങി വന്നു എന്നും റിപ്പോർട്ടിൽ  വ്യക്തമാക്കുന്നു. ഓഗസ്റ്റ് ഒന്നു മുതൽ നവംബർ 8 വരെയുള്ള കണക്കുകളുടെ പശ്ചാത്തലത്തിലാണിത്. അതേസമയം കുവൈറ്റ് എയർവെയ്സും  അൽ ജസീറ എയർവെയ്സും  സമർപ്പിച്ച പ്രൊപ്പോസലിൽ  ഉടൻ തന്നെ തീരുമാനം  എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യാത്ര  നിരോധിത രാജ്യങ്ങളിൽ നിന്ന്  എത്രയും പെട്ടെന്ന് കുവൈറ്റിലേക്ക് നേരിട്ട് വിമാനസർവീസുകൾ പുനരാരംഭിക്കണം എന്നാണ് പ്രൊപ്പോസലിൽ  വ്യക്തമാക്കിയിരുന്നത്

Related News