കുവൈറ്റിലേക്ക് 100 ദിവസത്തിനിടെ തിരിച്ചെത്തിയത് 1,92,000 പ്രവാസികൾ

  • 10/11/2020

കുവൈറ്റ് സിറ്റി;  കൊവിഡ് പശ്ചാത്തലത്തിൽ യാത്ര നിരോധിത രാജ്യങ്ങളിൽ കുടുങ്ങിയ നിരവധി പ്രവാസികൾ കുവൈറ്റിലേക്ക് മടങ്ങിയെത്തിയതായി റിപ്പോർട്ട്. ഓഗസ്റ്റ് ആദ്യം മുതൽ നവംബർ 1 (100 ദിവസത്തെ കാലയളവ്)  വരെയുളള കണക്കുകൾ പ്രകാരം 192,000 പ്രവാസികളാണ് വിമാന സർവ്വീസുകൾ ആരംഭിച്ചതിന് ശേഷം രാജ്യത്തേക്ക്  തിരിച്ചെത്തിയത്. ദുബായ് വിമാനത്താവളം വഴിയും തുർക്കിയിലെ ഇസ്താംബുൾ വഴിയുമാണ് പ്രവാസികൾ തിരിച്ചെത്തിയതെന്നും അധികൃതർ വ്യക്തമാക്കുന്നു. 

34 രാജ്യങ്ങളിൽ നിന്നും നേരിട്ട് കുവൈറ്റിലേക്ക്  യാത്ര വിലക്കുളളതിനാൽ പലരും ദുബായ്, എത്യോപ്യ എന്നീ ഇടനില രാജ്യങ്ങളിൽ ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കിയാണ് കുവൈറ്റിലേക്ക് മട​ങ്ങി വരുന്നത്.  ഇതിനിടയിലുണ്ടായ ടിക്കറ്റ് വില വർദ്ധനവും, വിമാന സർവ്വീസുകളുടെ അഭാവവും നിരവധി പ്രവാസികൾക്ക് കുവൈറ്റിലേക്ക് മടങ്ങി വരുന്നതിൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. 

Related News