കുവൈത്ത്​ വിമാനത്താവളത്തിൽ ഇനി മുതൽ യാത്രക്കാർക്ക്​ ഹാൻഡ്​ ബാഗേജ്​ ഉപയോ​ഗിക്കാം..

  • 10/11/2020

കൊവിഡ് പശ്ചാത്തലത്തിൽ  കുവൈത്ത്​ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നു. വിമാനത്താവളത്തിൽ ഇനി മുതൽ യാത്രക്കാർക്ക്​ ഹാൻഡ്​ ബാഗേജ്​ ഉപയോ​ഗിക്കാമെന്ന് അധികൃതർ‌  വ്യക്തമക്കി.  ഓഗസ്​റ്റ്​ ഒന്നുമുതൽ കുവൈത്ത്​ വിമാനത്താവളത്തിൽ കൊമേഴ്​സ്യൽ വിമാന സർവീസുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിലാണ് ഇപ്പോൾ ഇളവ് പ്രഖ്യാപിച്ചത്.  അതേസമയം, പി.സി.ആർ പരിശോധന നിർബന്ധമായ വിമാനത്താവളങ്ങളിലേക്കുള്ള യാത്രക്കാർ പരിശോധന സർട്ടിഫിക്കറ്റ്​ ഹാജരാക്കണം, കുവൈത്തിൽനിന്ന്​ പുറത്തേക്കും രാജ്യത്തിനകത്തേക്കുമുള്ള യാത്രക്കാർ www.kuwaitmosafer.com എന്ന ലിങ്കിൽ രജിസ​റ്റർ ചെയ്യൽ നിർബന്ധമാണ്​, വിമാന ടിക്കറ്റ്​ ഓൺലൈനായി ബുക്ക്​ ചെയ്​ത്​ മൊബൈലിൽ ഡിജിറ്റലായി സൂക്ഷിക്കണം തുടങ്ങിയ നിബന്ധനകൾ നിലനിൽക്കുമെന്നും അധികൃതർ അറിയിച്ചു. 

Related News