റെസിഡൻസി വിസ പുതുക്കാതെ കുവൈറ്റിൽ 190,000 ഓളം പ്രവാസികൾ

  • 10/11/2020

കുവൈറ്റ് സിറ്റി;  റെസിഡൻസി വിസ പുതുക്കാതെ അനധികൃതമായി  190,000 ഓളം പ്രവാസികൾ കുവൈറ്റിൽ താമസിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. അതേസമയം,  4,05,000 പ്രവാസികൾ  റെസിഡൻസി പുതുക്കുന്നതിന് അനുവദിച്ച ഗ്രേസ് പിരീഡ് ഉപയോ​ഗപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു, .190,000 ഓളം പ്രവാസികൾക്ക് റെസിഡൻസി പുതുക്കാനുളള അവസരം നൽകിയിട്ടും ഇതുവരെ പുതുക്കിയിട്ടില്ലെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. നവംബൽ 30ന് ശേഷം റെസിഡൻസി പുതുക്കുന്നതിനുളള കാലയളവ് സന്ദർശക വിസക്കാർക്കും, റെസിഡൻസി കാലാവധി കഴിഞ്ഞവർക്കും നീട്ടി നൽകില്ലെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നു.  റെസിഡൻസി വിസ കാലാവധി കഴിഞ്ഞവരും, സന്ദർശക വിസ കാലാവധി കഴിഞ്ഞവരും നിയമ നടപടി  ഒഴിവാക്കാൻ എത്രയും പെട്ടെന്ന് സ്റ്റാറ്റസ് പുതുക്കയോ രാജ്യം വിടുകയോ ചെയ്യണം, അല്ലാത്ത പക്ഷം ഇത്തരക്കാരെ കുവൈറ്റിലേക്ക് മടങ്ങിവരാത്തക്കവിധം നാടുകടത്തുമെന്നും ആഭ്യന്തമന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു

Related News