കുവൈറ്റിൽ ജീവന് ഭീഷണിയാകുന്ന മയക്കുമരുന്ന് നിരോധിക്കുന്നു

  • 10/11/2020


 കുവൈറ്റിൽ ജീവന് ഭീഷണിയാകുന്ന മയക്കുമരുന്നിലെ  ഒരു വിഭാഗത്തെ നിരോധിക്കാൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് ഒരുങ്ങുന്നു. പോയിസണ്‍ ഓഫ് റേപ്പ്’ (ഗാമ ഡ്രഗ്) എന്ന മയക്കുമരുന്ന് നിരോധിത മയക്കുമരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനാണ്  അധികൃതർ    ശുപാര്‍ശ ചെയ്തത്.    ജീവന് ഭീഷണിയാകുന്ന ഇത്തരം മയക്കുമരുന്നുകൾ നിരവധി രാജ്യങ്ങളിൽ നിരോധിച്ചിട്ടുണ്ട് എന്നും അധികൃതർ വ്യക്തമാക്കുന്നു. കുവൈറ്റിലും ഈ മയക്കുമരുന്ന് ഉപയോഗം വർധിച്ചു വരുന്നു എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം നാഷണല്‍ ഗാര്‍ഡ് അംഗം രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച ഈ മയക്കുമരുന്ന് പിടികൂടിയിരുന്നു.

Related News