കുവൈറ്റിൽ ഇഖാമ കാലാവധി കഴിഞ്ഞ വർക്ക് പുതുക്കാൻ അവസരം

  • 11/11/2020

കുവൈറ്റിൽ ഇഖാമ കാലാവധി കഴിഞ്ഞവർക്ക് പുതുക്കന്നതുമായി ബന്ധപ്പെട്ട് പുതിയ ഉത്തരവ്  പുറപ്പെടുവിച്ചു. 2020 ജനുവരി 1 മുമ്പുള്ള താമസ നിയമ ലംഘകർക്ക്‌ പിഴയടച്ച്‌ രാജ്യം വിടുന്നതിനോ അല്ലെങ്കിൽ താമസരേഖ നിയമ വിധേയമാക്കുന്നതിനോ  ഒരു മാസത്തെ സമയം അനുവദിച്ച്‌ കൊണ്ട്‌  ആഭ്യന്തര മന്ത്രി അനസ്‌ അൽ സാലെഹ്‌ ഉത്തരവ് പുറപ്പെടുവിച്ചത്. ഇനിയും ഇക്കാമ പുതുക്കാത്ത വർക്കാണ്  പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഡിസംബർ ഒന്നുമുതൽ 31 വരെ കാലയളവിൽ ഇത്തരക്കാർ ഇതിനായി ഫർവ്വാനിയ ദജീജിലെ  താമസ കുടിയേറ്റ വിഭാഗം അധികൃതരെയാണു സമീപിക്കേണ്ടതെന്ന്   ആഭ്യന്തര മന്ത്രി അനസ്​ അൽ സാലിഹ്​ ​ ​ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം  2020 ജനുവരി ഒന്നിന്​ മുമ്പ്​ ഇഖാമ കാലാവധി കഴിഞ്ഞവർക്ക്​ പുതുക്കാൻ കഴിയില്ലെന്ന്​ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു . ഇവരോട് രാജ്യം വിടാൻ നിർദേശം നൽകും എന്ന് അന്ന് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. 
 
 എന്നാൽ ഇപ്പോൾ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം പ്രവാസികൾക്ക് സ്റ്റാറ്റസ് ഭേദഗതി ചെയ്യാനുള്ള അവസരം ലഭിക്കും. ആയിരത്തോളം വിദേശികൾക്ക്‌ പുതിയ തീരുമാനം ഗുണപ്രദമാകുമെന്ന്  മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. അനധികൃത താമസക്കാർക്ക്‌ പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടുന്നതിന് ഈ വർഷം ഏപ്രിൽ ഒന്നു മുതൽ 30 വരെ രാജ്യത്ത്‌ പൊതു മാപ്പ്‌ പ്രഖ്യാപിച്ചിരുന്നു .ഇവർക്ക്‌ തിരിച്ചു പോകുന്നതിനുള്ള  യാത്രാ ടിക്കറ്റ്‌ ചെലവും സർക്കാരാണു വഹിച്ചത്‌.  എന്നിട്ട് നിരവധി പ്രവാസികൾ ഈ അവസരം പ്രയോജനപ്പെടുത്തിയില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു. അതേസമയം, ഡിസംബറിൽ നൽകുന്ന പ്രത്യേക അവസരം ഉപയോഗപ്പെടുത്തിയില്ലെങ്കിൽ പിന്നീട്​ പിഴയടച്ചാലും വിസ സ്റ്റാറ്റസ്​ മാറ്റാൻ കഴിയില്ല. പിന്നീട്​ പിടിക്കപ്പെട്ടാൽ ഇവരെ നാടുകടത്തുമെന്ന്​ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു.

Related News