ദീപാവലി ദിനത്തില്‍ ‌ 'സാല്‍ മുബാറക്'‌‌ ആശംസയുമായി ബൈഡൻ; പിന്നാലെ പുലിവാല് പിടിച്ച് ഇന്ത്യക്കാർ

  • 15/11/2020

ദീപാവലി ദിനത്തില്‍ ‌ 'സാല്‍ മുബാറക്'‌‌ ആശംസയുമായി എത്തിയ നിയുക്ത 
 അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെതിരെ ട്വിറ്ററിൽ പൊങ്കാല.   ട്വിറ്ററിലൂടെ ജോ ബൈഡന്‍ അയച്ച സന്ദേശത്തില്‍ 'സാല്‍ മുബാറക്‌' എന്ന പദം ഉപയോഗിച്ചതോടെ വലിയ വിവാദങ്ങൾക്ക് വഴി വെച്ചത്‌. വിളക്കുകളുടെ ഉത്സവം ആഘോഷിക്കുന്ന ദശലക്ഷക്കണക്കിന്‌ ഹിന്ദുക്കള്‍ക്കും, ജൈനന്‍മാര്‍ക്കും,സിഖുകാര്‍ക്കും ബുദ്ധമതക്കാര്‍ക്കും ഞാനും സന്തോഷം നിറഞ്ഞ ദീപാവലി ആശംസകള്‍ അറിയിക്കുന്നു. നിങ്ങളുടെ പുതുവര്‍ഷത്തില്‍ പ്രതീക്ഷയും സന്തോഷവും സമൃധിയും നിറയട്ടെ,'സാല്‍ മുബാറക്‌' എന്നായിരുന്നു ജോ ബൈഡന്റെ ട്വീറ്റ്‌ .

സാല്‍ മുബാറക്ക് ഇസ്ലാമിക രീതിയിലുള്ള ആശംസയാണെന്നും ദീപാവലിക്ക് അത്തരത്തില്‍ ആശംസിച്ചത് ശരിയായില്ലെന്നും പലരും ചൂണ്ടിക്കാട്ടി. എങ്ങനെ ദീപാവലി ആശംസിക്കണമെന്ന് അറിയില്ലെങ്കില്‍ ട്രംപിനോട് ചോദിക്കൂ എന്നുപോലും പലരും അദ്ദേഹത്തെ ഉപദേശിച്ചു. എന്നാല്‍ സാല്‍ മുബാറക്കിന് ഇസ്‌ലാമിക ആഘോഷങ്ങളുമായൊന്നും ബന്ധമില്ലെന്ന യാഥാര്‍ഥ്യം പലരും തിരിച്ചറിഞ്ഞില്ല. അതേസമയം, യഥാർത്ഥത്തിൽ ഗുജറാത്തി പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ടതാണ് സാല്‍ മുബാറക്ക്. ദീപാവലിയുടെ തൊട്ടടുത്ത ദിനമാണ് ഗുജറാത്തില്‍ പുതുവത്സരം ആഘോഷിക്കാറുള്ളത്. ഗുജറാത്തിലെ പാഴ്‌സികളും, ഹിന്ദുക്കളും, ജൈനമതക്കാരും, സിഖുകാരുമെല്ലാം അത് ആഘോഷിക്കാറുണ്ട്. 

Related News